ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് ഡോ രമേഷ്. ക്രിംസണ്‍ കെയര്‍ നെറ്റ്വര്‍ക്കിന്റെ സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. ആരോഗ്യരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകള്‍ യുഎസില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.
1986~ല്‍ വെങ്കിടേശ്വര മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദം നേടിയ രമേഷ് 38 വര്‍ഷമായി ആരോഗ്യരംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. എമര്‍ജന്‍സി മെഡിസിന്, ഫാമിലി മെഡിസിന് എന്നിവയില്‍ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം ടസ്കലൂസയ്ക്ക് പുറമെ മറ്റ് നാല് സ്ഥലങ്ങളിലും പ്രാക്ടീസ് ചെയ്തിരുന്നു. കോവിഡ് കാലത്തെ ഡോക്ടറുടെ നിര്‍ണായകസേവനത്തിന് അദ്ദേഹത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചതായും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

Comments: