ഇതിനിടെ, ഇസ്രയേലിനു യുഎസ് നല്‍കിയ സഹായങ്ങള്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഓര്‍മപ്പെടുത്തിയതും സംശയങ്ങള്‍ക്കു ശക്തി പകരുന്നു. അതേസമയം, ഇസ്രയേലിന്റെ അട്ടിമറി നീക്കങ്ങളെക്കുറിച്ച് ഒന്നുറിയില്ലെന്നും ബൈഡന്‍ പറഞ്ഞു. അതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഭരണകൂടത്തെ പോലെ മറ്റൊരാളും നെതന്യാഹുവിനെ സഹായിച്ചിട്ടില്ല. അക്കാര്യം അദ്ദേഹം ഓര്‍ക്കണമെന്നും അപ്രതീക്ഷിത വാര്‍ത്ത സമ്മേളനത്തില്‍ ബൈഡന്‍ വ്യക്തമാക്കി.
കണറ്റിക്കട്ടില്‍നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് മെര്‍ഫിയാണ് ഇസ്രയേലിന്റെ അട്ടിമറി ശ്രമങ്ങളെക്കുറിച്ച് ആദ്യം യുഎസില്‍ ആരോപണം ഉന്നയിച്ചത്.

Comments: