ബിലീവേഴ്സ് ഈസ്റേറണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ അഭിവന്ദ്യ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പോലിത്ത കാലം ചെയ്തു

News Photo 1 - America - Otta Nottathil - k_p_yohannan_died
ഡാളസ്: ബിലീവേഴ്സ് ചര്‍ച്ച് ഈസ്റേറണ്‍ സഭാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ (74) മെത്രപ്പോലീത്ത അ0രിച്ചു. അമേരിക്കയില്‍ വെച്ച് പ്രഭാത സവാരിക്കിടെ അജ്ഞാത വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരാലംബര്‍ക്ക് സ്വാന്തനമേകി ആതുര സേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്.

സഭാ വിശ്വാസികളെ കണ്ണീരിലാഴ്ത്തി ബിലീവേഴ്സ് ഈസ്റേറണ്‍ ചര്‍ച്ചിന്‍റെ പ്രഥമ മെത്രാപ്പോലീത്ത കാലം ചെയ്തു.

അപ്പര്‍ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കര്‍ഷക കുടുംബത്തിലാണ് കെ പി യോഹന്നാന്‍റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിള്‍ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16~ാ വയസില്‍ ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന സംഘടനയുടെ ഭാഗമായി. 1974 ല്‍ അമേരിക്കയിലെ ഡാലസ്സില്‍ ദൈവശാസ്ത്രപഠനത്തിന് ചേര്‍ന്നു. പാസ്റററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയില്‍ സജീവമായിരുന്ന ജര്‍മന്‍കങരിയായ ഗീസലയെ വിവാഹം ചെയ്തു. 1978 ല്‍ ഭാര്യയുമായി ചേര്‍ന്ന് തുടങ്ങിയ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തില്‍ വഴിത്തിരിവായി. സംഘടന വളര്‍ന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ യോഹന്നാന്‍ തീരുമാനിച്ചു.

ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തെ ചേര്‍ത്തു നിര്‍ത്തി 2003 ല്‍ ബീലീവേഴ്സ് ചര്‍ച്ച് എന്ന സഭയ്ക്ക് രൂപം നല്‍കി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവില്‍ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാന്‍ തിരുവല്ലയില്‍ മെഡിക്കല്‍ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ദുരന്ത മുഖങ്ങളില്‍ കാരുണ്യ സ്പര്‍ശമായി. 2017 ല്‍ ബിലീവേഴ്സ് ഈസ്റേറണ്‍ ചര്‍ച്ച എന്ന പേര് സ്വീകരിക്കുമ്പോള്‍ ലോകമെമ്പാടും വേരുകളുള്ള ൈ്രകസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികള്‍ ഏല്‍പ്പിച്ചു. അത്തനാസിയസ് യോഹാന്‍ മെത്രാപ്പീലീത്ത എന്ന നാമത്തില്‍ അറിയപ്പെട്ടു.

ബിലീവേഴ്സ് ചര്‍ച്ച് ഈസ്റേറണ്‍ സഭാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ വിടവാങ്ങി. സുവിശേഷ പ്രസംഗത്തില്‍ ആരംഭിച്ച് ഒടുവില്‍ സ്വന്തമായി ഒരു സഭ തന്നെ രൂപീകരിച്ച മതപ്രചാരകനായിരുന്നു കെ പി യോഹന്നാന്‍. വിദ്യാഭ്യാസം മുതല്‍ ആതുരസേവനം വരെ വ്യാപിച്ച് കിടക്കുന്നതാണ് അദ്ദേഹം നയിച്ച ബിലിവേഴ്സ് ചര്‍ച്ചിന്റെ പ്രവര്‍ത്തന മണ്ഡലം.

കെ പി യോഹന്നാന്‍ എന്ന പേര് മലയാളികള്‍ കേട്ടിട്ടുണ്ടാവുക, ആത്മീയ യാത്ര എന്ന പരിപാടിയുമായി ബന്ധപ്പെട്ടുകൊണ്ടാവും. ചിതറിയ ചിന്തകളെ ക്രമത്തില്‍ അടുക്കി, വിശ്വാസികള്‍ക്ക് പ്രചോദനമേകാന്‍ പോന്ന വിധത്തില്‍ അവതരിപ്പിക്കുന്ന സുവിശേഷ പ്രസംഗ പരിപാടിയായിരുന്നു ആത്മീയ യാത്ര. 1985 ല്‍ അതേപേരില്‍ ആരംഭിച്ച റേഡിയോ പരിപാടിയില്‍ നിന്നായിരുന്നു തുടക്കം. ഇന്ന് ഏഷ്യയിലുടനീളം 110 ഭാഷകളില്‍ പ്രക്ഷേപണമുണ്ട്.

മലയാളത്തിലെന്ന പോലെ ഇംഗ്ളീഷിലും സരസവും സുവ്യക്തവുമായി സംസാരിക്കാനുള്ള കഴിവ് യോഹന്നാന് അന്താരാഷ്ട്ര പ്രസിദ്ധി നല്‍കി. 2011~ല്‍ റേഡിയോ യില്‍ നിന്ന് ടെലിവിഷനിലേക്കുള്ള ചുവടുമാറ്റം. ആത്മീയ യാത്ര ഇന്ന് യൂട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയും സജീവം. ആത്മീയ യാത്ര പിന്നീട് ബിലീവേഴ്സ് ചര്‍ച്ച് എന്ന പേരില്‍ 2003~ല്‍ ഒരു എപ്പിസ്ക്കോപ്പല്‍ സഭയായി. യോഹന്നാന്‍ അതിന്റെ മെത്രാപ്പോലീത്തയും.

ബിലീവേഴ്സ് ചര്‍ച്ച് ഈസ്റേറണ്‍ സഭാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ വിടവാങ്ങി. സുവിശേഷ പ്രസംഗത്തില്‍ ആരംഭിച്ച് ഒടുവില്‍ സ്വന്തമായി ഒരു സഭ തന്നെ രൂപീകരിച്ച മതപ്രചാരകനായിരുന്നു കെ പി യോഹന്നാന്‍. വിദ്യാഭ്യാസം മുതല്‍ ആതുരസേവനം വരെ വ്യാപിച്ച് കിടക്കുന്നതാണ് അദ്ദേഹം നയിച്ച ബിലിവേഴ്സ് ചര്‍ച്ചിന്റെ പ്രവര്‍ത്തന മണ്ഡലം.

കെ പി യോഹന്നാന്‍ എന്ന പേര് മലയാളികള്‍ കേട്ടിട്ടുണ്ടാവുക, ആത്മീയ യാത്ര എന്ന പരിപാടിയുമായി ബന്ധപ്പെട്ടുകൊണ്ടാവും. ചിതറിയ ചിന്തകളെ ക്രമത്തില്‍ അടുക്കി, വിശ്വാസികള്‍ക്ക് പ്രചോദനമേകാന്‍ പോന്ന വിധത്തില്‍ അവതരിപ്പിക്കുന്ന സുവിശേഷ പ്രസംഗ പരിപാടിയായിരുന്നു ആത്മീയ യാത്ര. 1985 ല്‍ അതേപേരില്‍ ആരംഭിച്ച റേഡിയോ പരിപാടിയില്‍ നിന്നായിരുന്നു തുടക്കം. ഇന്ന് ഏഷ്യയിലുടനീളം 110 ഭാഷകളില്‍ പ്രക്ഷേപണമുണ്ട്.

മലയാളത്തിലെന്ന പോലെ ഇംഗ്ളീഷിലും സരസവും സുവ്യക്തവുമായി സംസാരിക്കാനുള്ള കഴിവ് യോഹന്നാന് അന്താരാഷ്ട്ര പ്രസിദ്ധി നല്‍കി. 2011~ല്‍ റേഡിയോയില്‍ നിന്ന് ടെലിവിഷനിലേക്കുള്ള ചുവടുമാറ്റം. ആത്മീയ യാത്ര ഇന്ന് യൂട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയും സജീവം. ആത്മീയ യാത്ര പിന്നീട് ബിലീവേഴ്സ് ചര്‍ച്ച് എന്ന പേരില്‍ 2003~ല്‍ ഒരു എപ്പിസ്ക്കോപ്പല്‍ സഭയായി. യോഹന്നാന്‍ അതിന്റെ മെത്രാപ്പോലീത്തയും.
- dated 08 May 2024

Comments:

Keywords: America - Otta Nottathil - k_p_yohannan_died America - Otta Nottathil - k_p_yohannan_died,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

അമേരിക്ക മാര്‍പാപ്പയുടെ ഉറുഗ്വേ സന്ദര്‍ശനം: ലാറ്റിനമേരിക്കന്‍ പര്യടനത്തിന് ആവേശകരമായ തുടക്കം
us_mid_term_election_trump_losses_majority_democrats_get_53_seats_Nov_04_2026
അമേരിക്ക അമേരിക്കയില്‍ 'നീലതരംഗം'; കോണ്‍ഗ്രസ് ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു; ട്രംപിന് കനത്ത തിരിച്ചടി, ആഘാതം ജര്‍മ്മനിയിലേക്കും യൂറോപ്പിലേക്കും
plane_crash_9_dead_florida_pilot_aged_20_years_nov_02_2026
അമേരിക്ക ഫ്ളോറിഡയില്‍ വിമാനം തകര്‍ന്നുവീണ് ഒമ്പത് മരണം; കൊല്ലപ്പെട്ട സഹവൈമാനികയ്ക്ക് പ്രായം വെറും 20 വയസ്സ്
ny_archdioces_to_pay_800_million_dollar_to_sex_abuse_subvivors_oct_25_2026
അമേരിക്ക ചരിത്രപരമായ നീതി; വൈദികരുടെ ലൈംഗിക അതിക്രമ ഇരകള്‍ക്ക് 80 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി ന്യൂയോര്‍ക്ക് അതിരൂപത
ukraine_europe_us_officials_meet_for_talk_to_end_war_oct_09_2026
അമേരിക്ക ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ നീക്കവുമായി അമേരിക്കയും യൂറോപ്പും; മയാമിയില്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് തുടക്കം
new_regulations_H_1_B_visa_US_indians_affected_oct_2_2026
അമേരിക്ക ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി ; യുഎസ് വിസകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു ; 2.5 ലക്ഷത്തിലധികം വിസകള്‍ ക്യാന്‍സല്‍ ചെയ്ത് ട്രംപ് ഭരണകൂടം: 'തുടര്‍ നിരീക്ഷണ' വലയില്‍ എച്ച്~1ബി, ഗ്രീന്‍ കാര്‍ഡ് അപേക്ഷകരും ; പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍
അമേരിക്ക ട്രംപിന്റെ മെഡിസിന്‍ ഓണ്‍ലൈന്‍ ലോഞ്ച് ചെയ്തു