സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍, സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, മുന്‍ യു.എസ് പ്രസിഡന്റുമാരായ ബില്‍ ക്ളിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക്ക് ഒബാമ, ഹിലരി ക്ളിന്റണ്‍, ടെസ്ള സി.ഇ.ഒ ഇലോണ്‍ മസ്ക്, ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍, ആല്‍ഫാബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ച, ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍, അര്‍ജന്റീന പ്രസിഡന്റ് ഹാവിയേര്‍ മിലേയ്, ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്, ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയ മെലോണി, എല്‍സാല്‍വദോര്‍ പ്രസിഡന്റ് നയീബ് ബുക്കേലെ, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങി ലോകനേതാക്കന്‍മാരും സമ്പന്നരും ഉള്‍പ്പടെ നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
പ്രശസ്ത ഗായകന്‍ ക്രിസ്ററഫര്‍ മാത്യു ആലപിച്ച ദേശഭക്തി ഗാനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വാഷിംഗ്ടണ്‍ ഡിസിയിലെ സെന്റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷമാണ് ട്രംപും വാന്‍സും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. പ്രതികൂല കാലാവസ്ഥ മൂലം ക്യാപിറ്റോള്‍ മന്ദിരത്തിന് അകത്താണ് ചടങ്ങുകള്‍ നടന്നത്.സ്ഥലപരിമിതി മൂലം അകത്തെ വേദിയില്‍ ഇടംകിട്ടാതെ പോകുന്ന അതിഥികള്‍ക്കെല്ലാം ചടങ്ങു തത്സമയം കാണാന്‍ സൗകര്യം പുറത്ത് ഒരുക്കിയിരുന്നു.
സത്യപ്രതിജ്ഞക്ക് സാക്ഷികളാകാന്‍ ലോക നേതാക്കളടക്കം വന്‍ നിരയാണ് എത്തിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് പകെടുത്തത്.
ട്രംപിനെ അഭിനന്ദിച്ച് റഷ്യന്‍ നേതാവ് വ്ളാഡിമിര്‍ പുടിന്‍, താന്‍ സംഭാഷണത്തിന് തയ്യാറാണെന്നും അറിയിച്ചു.
'പ്രിയ സുഹൃത്ത്' ട്രംപിനെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി
യുഎസിന്റെ 47~ാമത് പ്രസിഡന്റായി അധികാരമേറ്റ തന്റെ "പ്രിയ സുഹൃത്ത്" ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോം എക്സില്‍ എത്തി.നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരിക്കല്‍ കൂടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതായി മോദി എഴുതി.
എന്നാല്‍ ട്രംപ് സ്ഥാനാരോഹണത്തിന് മുന്നോടിയായി യുഎസ് ബന്ധം സുപ്രധാനമാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു.
അതേസമയം അധികാരകസേരയില്‍ ട്രംപ് ഇരിക്കും മുന്‍പേ തന്നെ ഡോളറിന്റെ മൂല്യം വര്‍ധിച്ചത് ഇന്ത്യന്‍ രൂപയുള്‍പ്പടെയുളള കറന്‍സികളെ പ്രതികൂലമായി ബാധിച്ചു. ഒരു യുഎസ് ഡോളറിന് 86 രൂപ 58 പൈസയെന്നതാണ് വിനിമയനിരക്ക്. ഒരു യുഎഇ ദിര്‍ഹത്തിന് 23 രൂപ 57 പൈസയും. 2025 അവസാനമാകുമ്പോഴേക്കും ഡോളറുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 87~90 ലെത്തുമെന്നാണ് പ്രവചനം.
അതേസമയം അധികാരമൊഴിയുന്നതിനു തൊട്ടുമുന്‍പ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശകര്‍ക്കും 2021ലെ ക്യാപിറ്റള്‍ മന്ദിരം ആക്രമണം അന്വേഷിച്ച സമിതിയിലെ അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും മുന്‍കൂര്‍ മാപ്പ് അനുവദിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അസാധാരണ നീക്കം.

Comments: