"അമെരിക്കന്‍ മണ്ണില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും അവരുടെ ജന്മം കൊണ്ടു തന്നെ അമെരിക്കന്‍ പൗരനാകുന്നതാണ് നമ്മുടെ രാജ്യത്തിന്‍റെ നിയമവും പാരമ്പര്യവും. ഈ കേസ് തീര്‍പ്പാക്കുന്നതു വരെ നിലവിലുള്ള സ്ഥിതി അങ്ങനെ തന്നെ തുടരും'~ കോടതി പറഞ്ഞു
വിവാദമായ ട്രംപിന്‍റെ ഈ ഉത്തരവ് നേരത്തെ സിയാറ്റില്‍ കോടതിയും സ്റേറ ചെയ്തിരുന്നു. മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഇല്ലെങ്കില്‍ അവര്‍ക്കു ജനിക്കുന്ന കുഞ്ഞിന് പൗരത്വം ലഭിക്കില്ല. നിയമവിരുദ്ധമായി യുഎസില്‍ ചേക്കേറിയവരുടെയും തല്‍ക്കാലത്തേയ്ക്കു വരുന്നവരുടെയും മക്കള്‍ യുഎസിന്‍റെ അധികാര പരിധിയില്‍ വരില്ലെന്നും ഇതിനു തടയിടാനാണ് ഈ ഉത്തരവ് എന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Comments: