വാക്സിനുകള്‍ ഓട്ടിസം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നാണ് റോബര്‍ട്ട് കെന്നഡിയുടെ വാദം. വാക്സിന്‍ വിരുദ്ധ സംഘടനയായ ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഡിഫന്‍സിന്‍റെ അധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം. വാക്സിനുകളെ കണ്ണും പൂട്ടി എതിര്‍ക്കുന്ന തരത്തിലുള്ള അശാസ്ത്രീയ വാദഗതികളാണ് റോബര്‍ട്ട് കെന്നഡിയുടേത് എന്ന് ആരോഗ്യ മേഖലയിലെ പല വിദഗ്ധരും ആരോപിക്കുന്നു.
അതേസമയം, മരുന്ന് കമ്പനികള്‍ രാജ്യത്തിന്‍റെ ആരോഗ്യ മേഖലയെ തകര്‍ക്കുന്നതിനു പ്രതിരോധം തീര്‍ക്കാനാണ് റോബര്‍ട്ട് കെന്നഡിയെ തന്നെ ആരോഗ്യ വകുപ്പിന്‍റെ തലപ്പത്ത് നിയോഗിക്കാന്‍ തീരുമാനിച്ചതെന്നാണ് ട്രംപിന്‍റെ വിശദീകരണം. വിവേക് രാമസ്വാമിയെ പോലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുകയും, പിന്നീട് പിന്‍മാറി ട്രംപിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തയാളാണ് കെന്നഡിയും. യുഎസിന്‍റെ മുന്‍ പ്രസിഡന്‍റ് ജോണ്‍ എഫ്. കെന്നഡിയുടെ സഹോദരനും മുന്‍ സെനറ്ററുമായ റോബര്‍ട്ട് എഫ്. കെന്നഡിയുടെ മകനാണ് റോബര്‍ട്ട് കെന്നഡി ജൂനിയര്‍.

Comments: