'സര്‍ക്കാരിന് ക്രിമിനല്‍ ബന്ധം': ഇന്ത്യക്കെതിരേ പുതിയ ആരോപണവുമായി ക്യാനഡ

News Photo 1 - Canada - Otta Nottathil - canada_new_allegation_india_bishnoi_gang
ഒട്ടാവ: ക്യാനഡയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ബിഷ്ണോയ് ഗാങ് എന്ന ക്രിമിനല്‍ സംഘത്തിന് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഏജന്‍റുമാരുമായി നേരിട്ടു ബന്ധമുണ്ടെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ്. ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ക്യാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മഷിണര്‍ അടക്കമുള്ളവരെ പ്രതി ചേര്‍ക്കാനുള്ള ക്യാനഡയുടെ നീക്കം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തന്നെ തകര്‍ത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ആരോപണം.

മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവ് ബാബാ സിദ്ദിഖിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ബിഷ്ണോയ് ഗാങ് എന്ന പേര് ഇന്ത്യയിലും വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം എന്നിവരെ ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുന്ന സംഘം, ഇവര്‍ ഇരുവരെയും സഹായിക്കുന്ന ഒരാളെയും വെറുതേ വിടില്ലെന്നും പ്രസ്താവന ഇറക്കിയിരുന്നു.

സംഘത്തിന്‍റെ നേതാവായ ലോറന്‍സ് ബിഷ്ണോയ് ജയിലില്‍ കിടന്നാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും, എഴുനൂറോളം ഷാര്‍പ്പ് ഷൂട്ടര്‍മാരാണ് കൊലപാതകസജ്ജരായി ഇവര്‍ക്കൊപ്പമുള്ളതെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു.

ഈ സംഘത്തില്‍പ്പെട്ടവരെ ഉപയോഗിച്ചാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ക്യാനഡയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്‍റെ ആരോപണം. ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍റുമാര്‍ ക്യാനഡയില്‍ ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും ഇവര്‍ പറയുന്നു.
- dated 16 Oct 2024

Comments:

Keywords: Canada - Otta Nottathil - canada_new_allegation_india_bishnoi_gang Canada - Otta Nottathil - canada_new_allegation_india_bishnoi_gang,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.