എയര്‍ കേരള ഡോട്ട് കോം ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ പുത്തനുണര്‍വ് പകരുമെന്ന് ചെയര്‍മാന്‍ അഫി അഹ്മദ് പറഞ്ഞു. സിഇഒ ഹരീഷ് കുട്ടിയുടെ 35 വര്‍ഷത്തോളം നീണ്ട പരിചയം എയര്‍ കേരള ഡോട്ട് കോമിനെ ഉയരങ്ങളില്‍ എത്തിക്കാന്‍ ഏറെ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
എയര്‍ കേരള ഡോട്ട് കോം പാസഞ്ചര്‍ സര്‍വീസുകള്‍ക്ക് പുറമെ കാര്‍ഗോ സാധ്യതകളെ കുറിച്ചും, നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പടെയുള്ള ചരക്കു നീക്ക സാധ്യതകളെ കുറിച്ചും പഠിച്ചു വരികയാണെന്ന് വൈസ് ചെയര്‍മാന്‍ അയ്യൂബ് കല്ലട പറഞ്ഞു. എയര്‍ കേരള ഡോട്ട് കോം പദ്ധതികള്‍ മന്ത്രിയുമായി വിശദമായി ചര്‍ച്ച ചെയ്തെന്നും, അനുമതികള്‍ വേഗത്തിലാക്കാന്‍ സാധ്യമായ എല്ലാ സഹകരണവും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുമെന്നും സിഇഒ ഹരീഷ് കുട്ടി വ്യക്തമാക്കി.

Comments: