മിതമായ മണിക്കൂര്‍ നിരക്കുകളില്‍ പ്രീമിയം എയര്‍പോര്‍ട്ട് ലോഞ്ച് അനുഭവമാണ് സിയാല്‍ ജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. സെക്യൂരിറ്റി ഹോള്‍ഡ് മേഖലയ്ക്ക് പുറത്തായി, ബിസിനസ് ജെറ്റ് ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്ന ടെര്‍മിനല്‍ 2 വിനോട് ചേര്‍ന്ന് തന്നെ ഒരുക്കിയിട്ടുള്ള ഈ ലോഞ്ച്, യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ഉപയുക്തമാക്കാം.
അകച്ചമയങ്ങളില്‍ കേരളത്തിന്‍റെ പ്രകൃതിലാവണ്യം. കായലും വള്ളവും സസ്യജാലങ്ങളും രൂപകല്‍പ്പനയില്‍ തിടമ്പേറ്റുന്നു. 50,000 ചതുരശ്രയടിയിലായി 37 മുറികള്‍, 4 സ്യൂട്ടുകള്‍, 3 ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, ഒരു കോ~വര്‍ക്കിങ് സ്പേസ്, ജിം, സ്പാ, ലൈബ്രറി, റസ്റേറാറന്‍റ് എന്നിവയെല്ലാം ഈ ലോഞ്ചിലുണ്ട്.

Comments: