റഷ്യന്‍ സൈന്യത്തിലെ ഇന്ത്യക്കാരെ തിരിച്ചയയ്ക്കണം: വിദേശകാര്യ മന്ത്രി

News Photo 1 - India - Otta Nottathil - india_russia_ukraine_war
അസ്താന: ഇന്ത്യയില്‍ നിന്നു ജോലി തേടിപ്പോയി ചതിക്കപ്പെട്ട് റഷ്യന്‍ സൈന്യത്തോടൊപ്പം യുക്രെയ്ന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായ ഇന്ത്യക്കാരെ നാട്ടിലേക്കു തിരിച്ചയയ്ക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനോട് ആവശ്യപ്പെട്ടു.

റഷ്യന്‍ സൈനികരുടെ സഹായികളായി 200 ഇന്ത്യക്കാരെ റിക്രൂട്ട്ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. യുദ്ധമേഖലയില്‍ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം റഷ്യന്‍ സൈനികരോടൊപ്പമുള്ള ഇന്ത്യക്കാരെ വിട്ടയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ (എസ്.സി.ഒ) വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കസാഖ്സ്താനിലെത്തിയിരിക്കുകയാണ് ജയ്ശങ്കര്‍. ഇതിനിടെ റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്. സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും.
- dated 04 Jul 2024

Comments:

Keywords: India - Otta Nottathil - india_russia_ukraine_war India - Otta Nottathil - india_russia_ukraine_war,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles: