ന്യൂഡല്‍ഹി:കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടയില്‍ 633 ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശരാജ്യങ്ങളില്‍ മരണപ്പെട്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ അറിയിച്ചു.
ആരോഗ്യപരമായും സ്വാഭാവിക കാരണങ്ങളാലും അപകടങ്ങളിലുമാണ് മരണം സംഭിച്ചത്. ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ മരിച്ചത് കാനഡ,അമേരിക്ക, ബ്രിട്ടന്‍,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ്. 2029 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ കാനഡയില്‍ ആകെ മരിച്ച വിദ്യാര്‍ത്ഥി കളുടെ എണ്ണം 172 ആണ്. ഇതില്‍ 9 പേര്‍ ആക്രമണങ്ങളിലാണ് മരിച്ചത്.
അരേിക്കയില്‍ 108 പേരും, ബ്രിട്ടനില്‍ 58 പേരും, ഓസ്ട്രേലിയയില്‍ 57 പേരും, റഷ്യയില്‍ 37 പേരും, ജര്‍മനിയില്‍ 24 പേരും, ഇറ്റലി, ഉൈ്രകന്‍, സൗദി എന്നീ രാജ്യങ്ങളില്‍ 18 പേരുമാണ് മരണപ്പെട്ടത്.
അതേസമയം അര്‍മേനിയ, ഫിലിപൈ്പന്‍സ്, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഏഴുപേര്‍ വീതം മരിച്ചു.

Comments: