
സംസ്ഥാനത്തെത്തുന്ന പ്രവാസി പണത്തില്‍ 17.8 ശതമാനവും കൊല്ലം ജില്ലയിലേക്കാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇടുക്കി ജില്ലയാണ് ഏറ്റവും പിന്നില്‍. വിദേശത്തു നിന്ന് കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷം ആകെ 2,16,893 കോടി രൂപയാണ് എത്തിയത്. കൊവിഡിനു ശേഷം സംസ്ഥാനത്തേക്ക് വിദേശത്ത് നിന്ന് എത്തുന്ന പണത്തില്‍ ഗണ്യമായ വര്‍ധനവുണ്ട്. 2018 ല്‍ 85,092 കോടിയായിരുന്നു കേരളത്തിലേക്ക് എത്തിയത്.
അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം കണക്ക് പരിശോധിക്കുമ്പോള്‍ രണ്ടു ലക്ഷം കോടിയിലേക്ക് വര്‍ധിച്ചിരിക്കുകയാണ് സംസ്ഥാനത്ത് എത്തുന്ന പ്രവാസി പണത്തിന്‍റെ കണക്ക്. അഞ്ച് വര്‍ഷത്തിനിടെ 154 ശതമാനമാണ് വര്‍ധന. അതേസമയം, രാജ്യത്തെത്തുന്ന മൊത്തം വിദേശ പണത്തിന്‍റെ 21 ശതമാനം വിഹിതം കേരളത്തിലേക്കാണ്.

Comments: