വിദേശത്ത് തൊഴില്‍ നേടുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം, വിദേശയാത്രയ്ക്കുള്ള പ്രാരംഭ ചെലവുകള്‍ എന്നിവയ്ക്കായി പലിശ സബ്സിഡിയോടെ ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന വായ്പ ലഭ്യമാക്കുന്നതാണ് നോര്‍ക്ക ശുഭയാത്ര പദ്ധതി.
പ്രവാസി നൈപുണ്യ വികസന സഹായ പദ്ധതി, വിദേശ തൊഴിലിനായുള്ള യാത്രാ സഹായ പദ്ധതി എന്നീ ഉപപദ്ധതികള്‍ ചേര്‍ന്നതാണ് ഇത്. 36 മാസ തിരിച്ചടവില്‍ രണ്ടു ലക്ഷം രൂപ വരെയാണ് അര്‍ഹരായ അപേക്ഷകര്‍ക്ക് വായ്പയായി ലഭിക്കുക. അംഗീകൃത റിക്രൂട്ടിങ് ഏജന്‍സി മുഖേന ലഭിക്കുന്ന ജോബ് ഓഫറിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുക.
കൃത്യമായി വായ്പാ തിരിച്ചടവിന് നാലു ശതമാനം (പ്രതിവര്‍ഷം) പലിശ സബ്സിഡി 30 മാസത്തേക്ക് നല്‍കും. ആദ്യത്തെ ആറ് മാസത്തെ മുഴുവന്‍ പലിശയും നോര്‍ക്ക റൂട്ട്സ് വഹിക്കും. വീസ സ്ററാമ്പിങ്, എച്ച്ആര്‍ഡി/എംബസി അറ്റസ്റേറഷന്‍, ഇമിഗ്രേഷന്‍ ക്ളിയറന്‍സ്, എയര്‍ ടിക്കറ്റുകള്‍, വാക്സിനേഷന് മുതലായവയ്ക്കുള്ള ചെലവുകള്‍ക്കായി വായ്പ പ്രയോജനപ്പെടുത്താവുന്നതാണ്.

Comments: