വിയന്ന ആസ്ഥാനമായുള്ള ചാര്‍ട്ടര്‍ സര്‍വീസില്‍ നിന്നാണ് ഗള്‍ഫ് സ്ട്രീം ജി 550 വിഭാഗത്തില്‍പ്പെട്ട ഇടത്തരം വലുപ്പമുള്ള ജെറ്റ് വാടകയ്ക്കെടുത്തത്. എല്ലാവിധ, സുരക്ഷാ ആഡംബര സംവിധാനങ്ങളുമുള്ള വിമാനമാണിത്. ഫ്ലോറിഡയിലെ മയാമിയില്‍ നിന്ന് ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11.45നു പറന്നുയര്‍ന്ന വിമാനം അന്നു വൈകിട്ട് 9.30ന് റൊമാനിയയിലെ ബുക്കാറെസ്ററില്‍ ഇറങ്ങി. ഇവിടെ 11 മണിക്കൂര്‍ തുടര്‍ന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 6.15ന് ഡല്‍ഹിയിലേക്കുള്ള യാത്ര തുടങ്ങി. 2013ല്‍ നിര്‍മിച്ച വിമാനത്തില്‍ 19 പേര്‍ക്കു യാത്ര ചെയ്യാനാകും. 9 ദീവാനുകളും ആറു കിടക്കകളുമുണ്ട്.
റാണയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ഇന്ത്യയില്‍ ആവശ്യമുയര്‍ന്നു കഴിഞ്ഞു. റാണ ചെയ്ത കുറ്റങ്ങള്‍ക്ക് വധശിക്ഷ ഉറപ്പാണെന്നു മുന്‍ ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കൃഷ്ണ പിള്ള പറയുന്നു. ഇന്ത്യയില്‍ പൊതുസ്ഥലത്തു ബോംബ് സ്ഥാപിക്കാനും കൊലപാതകം നടത്താനും ഗൂഢാലോചന നടത്തിയതിനുള്ള കേസുകളാണു യുഎസില്‍ റാണയ്ക്കെതിരേ ചുമത്തിയത്. ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പിന്തുണ നല്‍കിയതും പാക് സേനയില്‍ ഡോക്റ്ററായ റാണയ്ക്കെതിരായ കുറ്റങ്ങളാണ്.

Comments: