ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് നൂറ് ശതമാനം നികുതി: ഭീഷണിയുമായി ട്രംപ്

News Photo 1 - India - Otta Nottathil - trump_threat_to_brics_india
വാഷിങ്ടണ്‍: ഇന്ത്യ കൂടി ഉള്‍പ്പെടുന്ന ബ്രിക്സ് രാജ്യങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. അന്താരാഷ്ട്ര വ്യാപാരങ്ങളില്‍ യു.എസ് ഡോളറിനു പകരം മറ്റു കറന്‍സികള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ബ്രിക്സ് രാജ്യങ്ങളില്‍നിന്ന് യുഎസിലേക്കുള്ള കയറ്റുമതികള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

ട്രംപിന്‍റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഇതുസംബന്ധിച്ച കുറിപ്പ് പ്രസിദ്ധീകരിച്ചത്. ആഗോള വ്യാപാരത്തില്‍ യു.എസ് ഡോളറിന്‍റെ പങ്ക് ബ്രിക്സ് രാജ്യങ്ങള്‍ നിലനിര്‍ത്തണമെന്നും അല്ലെങ്കില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യ, ചൈന, റഷ്യ, യു.എ.ഇ., ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്.

ബ്രിക്സ് സംഖ്യം വര്‍ഷങ്ങളായി യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഉച്ചകോടിയിലും ഇതേക്കുറിച്ച് ചര്‍ച്ചകളുയര്‍ന്ന പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ ഭീഷണി. യൂറോ മാതൃകയില്‍ സ്വന്തമായി ബ്രിക്സ് കറന്‍സി ഇറക്കാനുള്ള ഈ കൂട്ടായ്മയുടെ ശ്രമം ഫലവത്താകാന്‍ പോകുന്നില്ലെന്നും, ഡോളറിനെ ഒഴിവാക്കാനുള്ള ശ്രമം ഇനി നോക്കിയിരിക്കില്ലെന്നും ട്രംപ് പറയുന്നു.

യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യക്കെതിരെ പാശ്ചാത്യ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ബ്രിക്സ് സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തമായിരുന്നു. ബ്രിക്സിന് ഒരു പൊതു കറന്‍സി ഇല്ലെങ്കിലും അംഗ രാജ്യങ്ങല്‍ പ്രാദേശിക കറന്‍സികളില്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നുണ്ട്. രൂപയും റൂബിളും ഉപയോഗിച്ച് ഇന്ത്യയും റഷ്യയും വ്യാപാരം നടത്തുന്നുണ്ട്.
- dated 01 Feb 2025

Comments:

Keywords: India - Otta Nottathil - trump_threat_to_brics_india India - Otta Nottathil - trump_threat_to_brics_india,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഇന്‍ഡ്യ ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സി. അന്തരിച്ചു
ഇന്‍ഡ്യ തൊടുപുഴയുടെ നിയുക്ത എംഎല്‍എ അപു ജോസഫുമായി അഭിമുഖം
ഇന്‍ഡ്യ ഒസിഐ ചട്ടങ്ങളില്‍ വന്‍ മാറ്റം ; പാസ്പോര്‍ട്ട് പുതുക്കിയാല്‍ 3 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം
ഇന്‍ഡ്യ മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്‍സര്‍ അതിജീവിതന്‍; മയോ ക്ളിനിക്കിലെ ചികിത്സ അര്‍ബുദത്തിനെന്ന് വെളിപ്പെടുത്തല്‍
ഇന്‍ഡ്യ എയര്‍ ഇന്ത്യയില്‍ കര്‍ശന ഫിറ്റ്നസ് നിയമം : ഭാരം കൂടിയാല്‍ ശമ്പളം കട്ടും പുറത്താക്കലും
ഇന്‍ഡ്യ മുന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ ഇന്‍ഡ്യയിലെത്തി
ഇന്‍ഡ്യ വേള്‍ഡ് മലയാളി കൗണ്‍സില്‍ "ആര്‍ദ്രം 2026' ബുധനാഴ്ച