
ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ റവന്യു മന്ത്രി കെ.രാജന്, തിരുവനന്തപുരം എംപി ശശി തരൂര്‍, മേയര്‍ ആര്യ രാജേന്ദ്രന്, തിരുവനന്തപുരം എംഎല്‍എ ആന്റണി രാജു,ഡോ. പി. മുഹമ്മദ് അലി (ഗള്‍ഫാര്‍), എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എ. ഭുവനേശ്വരി, മലബാര്‍ ഗോള്‍ഡ് ഡയമണ്ട്സ് ചെയര്മാന് എം.പി. അഹമ്മദ്, പ്രഭാവര്‍മ്മ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ റീജിയണുകളായ അമേരിക്ക, യൂറോപ്പ്, മിഡ്ഡില്‍ ഈസ്ററ്,ഇന്ത്യ എന്നിവയിലെ അന്‍പതോളം പ്രൊവിന്്സുകളില് നിന്ന് ആയിരത്തിലധികം പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. കോണ്‍ഫറന്‍സിന്റ ഭാഗമായി തയ്യാറാക്കിയ ഗ്ളോബല്‍ സമരണികയുടെ പ്രകാശനവും നടക്കും. യുഎഇയിലെ സാമുഹിക പ്രവര്‍ത്തകനും വേള്‍ഡ്, മലയാളി കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായിരുന്ന അന്തരിച്ച ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ ഓര്‍മയ്ക്കായി ഡബ്ള്യുഎംസി മിഡില്‍ ഈസ്ററ് റീജിയന് നടപ്പാക്കുന്ന കാരുണ്യഭവനം പദ്ധതിയുടെ ഉദ്ഘാടനവും കോണ്‍ഫറന്‍സില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ഡബ്ള്യുഎംസി ഗ്ളോബല്‍ ചെയര്മാന് ഗോപാലപിള്ള (യുഎസ്എ), പ്രസിഡന്റ ജോണ്‍ മത്തായി (ഷാര്‍ജ), ജനറല്‍ സെക്രട്ടറി പിന്റോ കണ്ണംപള്ളി (യുഎസ്എ), ട്രഷറര്‍ സാം ഡേവിഡ് മാത്യു(യുകെ) വൈസ് പ്രസിഡന്റ് കെ. പി. കൃഷ്ണകുമാര്‍(ഇന്ത്യ), ഡബ്ള്യുഎംസി യൂറോപ്പ് റീജിയണ്‍ ചെയര്മാന് ജോളി തടത്തില്‍(ജര്‍മനി), യൂറോപ്പ് റീജിയന് പ്രസിഡന്റ് ജോളി എം പടയാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. സാംസ്ക്കാരിക പരിപാടികളും ഉണ്ടായിരിയ്ക്കും.
ഓഗസ്ററ് നാലിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കേന്ദ്രമന്ത്രിമാരായസുരേഷ് ഗോപി, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ, ജോണ്‍ ബ്രിട്ടാസ് എംപി എന്നിവരും പങ്കെടുക്കും.
ഗ്ളോബല്‍ ചെയര്മാന് ഗോപാല പിള്ള, ഗ്ളോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, ജനറല്‍ ് സെക്രട്ടറി പിന്റോ കണ്ണംപള്ളി, കോണ്‍ഫറന്‍സ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ.കെ.ജി. വിജയലക്ഷ്മി, ജനറല്‍ കണ്‍വീനര്‍ ഡോ.പി.എം. നായര്‍ ഐപിഎസ്(റിട്ട.), കമ്മിറ്റി അംഗങ്ങളുമാണ് കോണ്‍ഫ്രന്‍സിന് ചുക്കാന്‍ പിടിക്കുന്നത്.
ഓഗസ്ററ് രണ്ട് മുതല്‍ അഞ്ച് വരെ നടക്കുന്ന കോണ്‍ഫ്രന്‍സിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍ മലബാര്‍ ഗോള്‍ഡും സ്റേററ്റ് ബാങ്ക് ഓഫ് ഇന്ത്യയുമാണ്.

Comments: