Today: 18 Aug 2022 GMT   Tell Your Friend
Advertisements
യുക്രെയ്ന്‍ പ്രശ്നം: കരുതലോടെ ഇന്ത്യ
Photo #1 - India - Samakaalikam - 25220226ukraine
ന്യൂഡല്‍ഹി: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ ഇന്ത്യയുടെ നിലപാട് കരുതലോടെ. പരമ്പരാഗത സഖ്യകക്ഷിയായ റഷ്യയെയോ താരതമ്യേന പുതിയ സുഹൃദ് രാജ്യമായ യുഎസിനെയോ പിണക്കേണ്ടെന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ മാത്രമാണ് ഔദ്യോഗികമായി ഇന്ത്യ നല്‍കിയിട്ടുള്ളത്.

വ്യാഴാഴ്ച രാത്രി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി 25 മിനിറ്റ് ടെലിഫോണില്‍ ചര്‍ച്ച നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്നു മാത്രമാണ് ആവശ്യപ്പെട്ടത്. പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളുടെ കാര്യത്തിലും ഇന്ത്യ വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല.

പാക്കിസ്ഥാനും ചൈനയും റഷ്യയെ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ റഷ്യാ വിരുദ്ധ നിലപാട് സ്വീകരിച്ചാല്‍ ദക്ഷിണേഷ്യയില്‍ ഒറ്റപ്പെടാനുള്ള സാധ്യത ഇന്ത്യ മുന്നില്‍ കാണുന്നു. അതിനൊപ്പം, പാക്കിസ്ഥാന്‍ റഷ്യന്‍ പക്ഷത്തേക്ക് ചാഞ്ഞ് യുഎസിന്റെ അപ്രീതിക്കു പാത്രമാകുന്നതിന്റെ ഗുണഫലങ്ങള്‍ വേണ്ടെന്നു വയ്ക്കാനും നിലവില്‍ ഇന്ത്യയ്ക്കു സാധിക്കില്ല.

ഇതിനിടെ യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും അറിയിച്ചിട്ടുണ്ട്. യുക്രെയ്ന്‍ പ്രതിസന്ധി സംബന്ധിച്ച് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ബൈഡന്‍റെ പ്രതികരണം.

യുൈ്രകയ്നിലെ പ്രതിസന്ധിയില്‍ ഇന്ത്യയും യു.എസും ഒരേ നിലപാടിലല്ല നീങ്ങുന്നത്. റഷ്യക്കെതിരെ കടുത്ത നിലപാടുമായാണ് അമേരിക്ക മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ബൈഡന്‍ പറഞ്ഞു. റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുന്ന വിഷയത്തില്‍ ഇന്ത്യ പൂര്‍ണമായും അമേരിക്കക്കൊപ്പം നില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

റഷ്യയുമായി ഇന്ത്യക്ക് ചരിത്രപരവും തന്ത്രപരമാവുമായ സൗഹൃദമുണ്ട്. അതേസമയം, കഴിഞ്ഞ ഒന്നര ദശകമായി യു.എസുമായി ഇന്ത്യയുടെ സൗഹൃദം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അണിയറയില്‍ റഷ്യയോട് ഇന്ത്യ സ്വീകരിക്കുന്ന മൃദുസമീപനത്തിനെതിരെ അമേരിക്കയുടെ ഭാഗത്തുനിന്നും വിമര്‍ശനം ഉയരുന്നുണ്ട് എന്നുതന്നെയാണ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാര്യത്തില്‍ ചൈനയും സമാന നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്.
- dated 25 Feb 2022


Comments:
Keywords: India - Samakaalikam - 25220226ukraine India - Samakaalikam - 25220226ukraine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23620215twitter
ഇന്ത്യയില്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ക്ക് രാഹുകാലം
തുടര്‍ന്നു വായിക്കുക
12520211covid
മഹാമാരിക്കാലത്തെ മഹാപാപികള്‍
തുടര്‍ന്നു വായിക്കുക
29420211covid
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ എന്ത്
തുടര്‍ന്നു വായിക്കുക
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us