Today: 20 Oct 2019 GMT   Tell Your Friend
Advertisements
കശ്മീര്‍ തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി
Photo #1 - India - Otta Nottathil - 9820196modi
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത തീരുമാനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യായീകരിച്ചു. രാജ്യത്തോടായി നടത്തിയ പ്രസംഗത്തിലാണ് വിശദീകരണം.

കശ്മീരിന്‍റെ വികസനത്തിന് തടസമായി നിന്നത് അനുച്ഛേദം 370 ആയിരുന്നു. വികസനം കശ്മീരില്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇനി കശ്മീരില്‍ പുതിയ യുഗം ആരംഭിക്കുകയാണ്. ഇതു സര്‍ദാര്‍ വല്ലഭായ് പട്ടേലും ശ്യാംപ്രസാദ് മുഖര്‍ജിയും വാജ്പേയിയും കണ്ട സ്വപ്നമായിരുന്നു എന്നും മോദി പറഞ്ഞു. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന അനുച്ഛേദം 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അനുച്ഛേദം 370 നിലനിന്നതു കശ്മീരില്‍ ഭീകരതയ്ക്കും അഴിമതിക്കും വളമിട്ടു. തീവ്രവാദം മൂലം 42,000 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. കശ്മീരിന്‍റെ പ്രത്യേക പദവി കുടുംബവാഴ്ചയ്ക്കു വഴിയൊരുക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജമ്മു~ കശ്മീരില്‍ നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തും. വിഘടനവാദത്തെ ജനങ്ങള്‍ തന്നെ തോല്‍പ്പിക്കും. കശ്മീരില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി വരും. ജമ്മു~കശ്മീരില്‍ നിന്നു തന്നെയാകും ജനപ്രതിനിധികളെന്നും മോദി വ്യക്തമാക്കി.

കശ്മീരില്‍ വികസനത്തിനു വഴിതെളിക്കുന്ന വന്‍ പ്രഖ്യാപനങ്ങളും മോദി നടത്തി. സദ്ഭരണത്തിന്‍റെ ഫലം ഉടന്‍ പ്രതിഫലിക്കും. കശ്മീരില്‍ കേന്ദ്രപദ്ധതികളുടെ പ്രയോജനം ഉറപ്പാക്കും. കൂടുതല്‍ തൊഴിലവസരം ഉണ്ടാകും. സ്വകാര്യനിക്ഷേപം കൊണ്ടുവരും. വികസനത്തിലെ തടസങ്ങള്‍ ഇനി നീങ്ങും. ജമ്മു~കശ്മീരിന്‍റെ ആധുനിക വത്കരണത്തിനായിരിക്കും മുന്‍ഗണ നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
- dated 09 Aug 2019


Comments:
Keywords: India - Otta Nottathil - 9820196modi India - Otta Nottathil - 9820196modi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us