Today: 28 May 2022 GMT   Tell Your Friend
Advertisements
ഈ വര്‍ഷം മസ്ക് അടയ്ക്കുന്ന നികുതി 11 ബില്യന്‍ ഡോളര്‍
Photo #1 - America - Finance - 221220216musk
ന്യൂയോര്‍ക്ക്: ശതകോടിശ്വരനായ ഇലോണ്‍ മസ്ക് ഈ വര്‍ഷം നല്‍കുന്ന നികുതി 11 ബില്യണ്‍ ഡോളര്‍. അതിസമ്പന്നര്‍ കൃത്യമായി നികുതിയടക്കുന്നില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് മസ്കിന്‍റെ പ്രഖ്യാപനം. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെയും എയ്റോസ്പേസ് നിര്‍മ്മാതാക്കളായ സ്പേസ് എക്സിന്‍റെയും സ്ഥാപകനാണ് ഇലോണ്‍ മസ്ക്.

ബ്ളൂംബെര്‍ഗ് ബില്യണയേഴ്സ് കണക്ക് പ്രകാരം ഇലോണ്‍ മസ്കിന്‍റെ സമ്പത്ത് ഏകദേശം 243 ബില്യണ്‍ ഡോളറാണ്, അതേസമയം ടെസ്ലയ്ക്ക് ഏകദേശം ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യവും സ്പേസ് എക്സിന് 100 ബില്യണ്‍ ഡോളര്‍ മൂല്യവുമുണ്ട്. ടൈം മാഗസിന്‍ ഇപ്രാവശ്യത്തെ പേര്‍സണ്‍ ഓഫ് ദ ഇയര്‍ ആയി ഇലോണ്‍ മസ്കിനെയാണ് തിരഞ്ഞെടുത്തത്.

ശതകോടീശ്വരന്‍മാര്‍ ശമ്പള വരുമാനമായി വലിയ തുക കാണിക്കാതെ സമ്പത്ത് മുഴുവന്‍ ഓഹരികളായി കൈകാര്യം ചെയ്യുന്നതിനാല്‍ നികുതി അടക്കാതെ രക്ഷപ്പെടുകയാണെന്ന ആക്ഷേപം ശക്തമാണ്. ഈയവസരത്തില്‍ ഡെമോക്രാറ്റിക് സെനറ്റര്‍ എലിസബത്ത് വാറന്‍റെ ട്വീറ്റും ഏറെ ചര്‍ച്ചയായി. നികുതി വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാലേ 'പേര്‍സണ്‍ ഓഫ് ദ ഇയര്‍' നികുതിയടച്ച് മറ്റുള്ളവരുടെ ചെലവില്‍ കഴിയുന്നത് നിര്‍ത്തുകയുള്ളൂ എന്നായിരുന്നു അവരുടെ ട്വീറ്റ്. ഇതിന് മറുപടിയായാണ് ചരിത്രത്തിലെ ഏതൊരു അമേരിക്കക്കാരനേക്കാളും കൂടുതല്‍ നികുതി ഈ വര്‍ഷം താന്‍ നല്‍കുമെന്ന് ഇലോണ്‍ മസ്ക് പറഞ്ഞത്.
- dated 21 Dec 2021


Comments:
Keywords: America - Finance - 221220216musk America - Finance - 221220216musk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us