Today: 10 Jul 2020 GMT   Tell Your Friend
Advertisements
ചൈന ~ യുഎസ് വ്യാപാര യുദ്ധത്തില്‍ അയവ്
Photo #1 - America - Finance - 81220196trade

ബെയ്ജിങ്: യു.എസില്‍നിന്ന് ഇറക്കുമതിചെയ്യുന്ന സോയാബീന്‍, പന്നിയിറച്ചി എന്നിവയുടെ വര്‍ധിപ്പിച്ച തീരുവ കുറയ്ക്കാന്‍ ചൈന തീരുമാനിച്ചതോടെ ഇരു രാജ്യങ്ങളും തമ്മില്‍ മാസങ്ങളായി തുടരുന്ന വ്യാപാരത്തര്‍ക്കത്തിന് കൂടുതല്‍ അയവ്.

സ്വകാര്യ യു.എസ്. കമ്പനികളുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യാപാരത്തര്‍ക്കം തുടങ്ങിയതിനുശേഷം മൂന്നുതവണയാണ് ചൈന പന്നിയിറച്ചിക്കുമേലുള്ള തീരുവ വര്‍ധിപ്പിച്ചത്. ഇതോടെ നേരത്തേയുണ്ടായിരുന്ന 12 ശതമാനം നികുതി 72 ശതമാനമായി. സോയാബീന്റെ നികുതി മൂന്നില്‍നിന്ന് 33 ശതമാനമായും വര്‍ധിപ്പിച്ചു. ഇതാണ് പഴയനിലയിലേക്കുമാറ്റാന്‍ ചൈന തീരുമാനിച്ചത്.

ബൗദ്ധികസ്വത്തുക്കള്‍ മോഷ്ടിക്കുന്നുവെന്നും സമ്മര്‍ദംചെലുത്തി സ്വന്തമാക്കുന്നുവെന്നും ആരോപിച്ചാണ് യു.എസ്., ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ 25 ശതമാനം തീരുവ ചുമത്തിയത്. ചൈനയും അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ ആഗോള സമ്പദ് വ്യവസ്ഥയിലും തിരിച്ചടികളുണ്ടായി. 17 മാസമായി തുടരുന്ന തര്‍ക്കംപരിഹരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഒട്ടേറെ അനുരഞ്ജനചര്‍ച്ചകള്‍ നടന്നു. കഴിഞ്ഞമാസം അവസാനം തര്‍ക്കത്തിനുപരിഹാരമാവുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഒടുവില്‍ ചിലവിഷയങ്ങളില്‍ ഉടക്കി ചര്‍ച്ച പിരിയുകയായിരുന്നു. കൂടുതല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ നികുതിചുമത്തുമെന്ന പ്രഖ്യാപനവും കഴിഞ്ഞദിവസം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയിരുന്നു.

യു.എസിലെ പ്രധാന കാര്‍ഷികവിളകളിലൊന്നായ സോയാബീനുമേല്‍ ചൈന കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയത് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഉയര്‍ന്ന നികുതിചുമത്തിയകാലത്തും യു.എസ്. പന്നിയിറച്ചിയുടെ വലിയ വിപണി ചൈനയായിരുന്നു. ആകെ ഉത്പാദനത്തിന്റെ 47 ശതമാനവും ചൈനയിലേക്കും ഹോങ് കോങ്ങിലേക്കുമാണ് കയറ്റുമതി ചെയ്തിരുന്നത്.
- dated 08 Dec 2019


Comments:
Keywords: America - Finance - 81220196trade America - Finance - 81220196trade,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us