Today: 26 Sep 2020 GMT   Tell Your Friend
Advertisements
യുഎസ് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു
Photo #1 - America - Otta Nottathil - 11820209trumpus

വാഷിങ്ടണ്‍: ഒരു കാലത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ആഗ്രഹിച്ചിരുന്ന പൗരത്വമാണ് അമേരിക്കയുടേത്. എന്നാല്‍, ഇപ്പോള്‍ കൂടുതലാളുകള്‍ യുഎസ് പൗരത്വം ഉപേക്ഷിക്കുന്നു എന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍െറ ഭരണം മടുത്തിട്ടാണ് പലരും മറ്റു രാജ്യങ്ങളിലേക്കു ചേക്കേറുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2020ന്‍െറ ആദ്യ ആറു മാസത്തില്‍ 5800ലധികം പേരാണ് പൗരത്വം ഉപേക്ഷിച്ചതെന്ന് ന്യൂയോര്‍ക് കേന്ദ്രമായുള്ള ബാംബ്രിഡ്ജ് അക്കൗണ്ടന്‍റ്സ് എന്ന സ്ഥാപനത്തിന്‍െറ പഠനത്തില്‍ വ്യക്തമായി. 2019ല്‍ ആകെ 2072 അമേരിക്കക്കാര്‍ പൗരത്വം ഉപേക്ഷിച്ച സ്ഥാനത്ത് ഈ വര്‍ഷം ആറു മാസത്തില്‍ തന്നെ മൂന്നിരട്ടിയോളം പേര്‍ പൗരത്വം ഉപേക്ഷിച്ചു കഴിഞ്ഞു.

ഓരോ മൂന്നു മാസം കൂടുമ്പോഴും പൗരത്വം ഉപേക്ഷിക്കുന്നവരുടെ പട്ടിക അമേരിക്കന്‍ സര്‍ക്കാര്‍ പുറത്തുവിടാറുണ്ട്. ട്രംപിന്‍െറ രാഷ്ട്രീയ നയങ്ങള്‍, കോവിഡ് മഹാമാരി മോശമായ രീതിയില്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയവ അടക്കം വിവിധ കാരണങ്ങളാണ് ഭൂരിഭാഗം പേരും പൗരത്വം ഉപേക്ഷിക്കാന്‍ കാരണമെന്ന് ബാംബ്രിഡ്ജ് അക്കൗണ്ടന്‍റ്സ് പാര്‍ട്ണര്‍ അലിസ്റ്റര്‍ ബാംബ്രിഡ്ജ് പറഞ്ഞു.

നവംബറിലെ തെരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ കൂടുതല്‍ പേര്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയാറാകുമെന്നും അലിസ്റ്റര്‍ ബാംബ്രിഡ്ജ് പറഞ്ഞു.

നികുതിസംവിധാനവും പലരെയും അമേരിക്ക വിരുദ്ധരാക്കുന്നു. വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന അമേരിക്കന്‍ പൗരന്‍മാര്‍ ഓരോ വര്‍ഷവും നികുതി റിട്ടേണും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വരുമാനവും എല്ലാം വെളിപ്പെടുത്തേണ്ടതും അമേരിക്കക്കാര്‍ ആകേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ കാരണമാണ്.
- dated 11 Aug 2020


Comments:
Keywords: America - Otta Nottathil - 11820209trumpus America - Otta Nottathil - 11820209trumpus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24920207iss
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം ഉയര്‍ത്തി Recent or Hot News
മാലിന്യ ഭീഷണി
തുടര്‍ന്നു വായിക്കുക
home_of_hop_virtual_oct_3
ഹോം ഓഫ് ഹോപ് വെര്‍ച്വല്‍ ഇവന്‍റ് ഒക്ടോബര്‍ 3 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
jo_biden_indo_americans
സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ അമേരിക്കന്‍സിന്റെ പങ്കു നിര്‍ണായകം ; ജോ ബൈഡന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
onam_gama_2020
വ്യത്യസ്തമായ ഓണാഘോഷവുമായി ഗ്രെയ്റ്റര്‍ ഓസ്ററിന്‍ മലയാളി അസോസിയേഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22920206un
രക്ഷാ സമിതി അംഗീകാരമില്ലാതെ ഇറാനെതിരേ നടപടിയില്ല: ഗുട്ടിറെസ് Recent or Hot News
തുടര്‍ന്നു വായിക്കുക
20920205us
വൈറ്റ് ഹൗസിലേക്ക് വിഷക്കത്ത്
തുടര്‍ന്നു വായിക്കുക
20920203gates
കാലാവസ്ഥാ വ്യതിയാനം കോവിഡിനെക്കാള്‍ മാരകം: ബില്‍ ഗേറ്റ്സ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us