Today: 05 Mar 2021 GMT   Tell Your Friend
Advertisements
ഞെട്ടല്‍ വിട്ടുമാറാതെ അമേരിക്കന്‍ ജനത
Photo #1 - America - Otta Nottathil - 8120212capitol
വാഷിങ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിനു തന്നെ തീരാക്കളങ്കമായ കാപിറ്റോള്‍ അക്രമത്തിന്റെ ഞെട്ടലില്‍നിന്ന് മോചിതരാകാതെ അമേരിക്കന്‍ ജനത. ആയിരക്കണക്കിന് ട്രംപ് അനുകൂലികളാണ് അക്രമാസക്തരായി വാഷിങ്ടണ്‍ ഡി.സിയിലെ കാപിറ്റോള്‍ മന്ദിരത്തില്‍ അതിക്രമിച്ചുകയറിയത്.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞും കെട്ടിടത്തില്‍ വലിഞ്ഞുകയറിയും ഔദ്യോഗിക കസേരകളില്‍ ഇരുന്നും അക്രമികള്‍ അഴിഞ്ഞാടിയ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ്. അക്രമത്തെ ശക്തമായി അപലപിച്ച് ലോക നേതാക്കള്‍ രംഗത്തെത്തി.

ബുധനാഴ്ച ഉച്ചയോടെയാണ് പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് അക്രമികള്‍ ഇരച്ചുകയറിയത്. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയായിരുന്നു അക്രമം.

ട്രംപിനെ അനുകൂലിച്ച് നടന്ന റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നിരുന്നു. ഇവര്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ ഒത്തുകൂടുകയും വ്യാപക അക്രമം അഴിച്ചുവിടുകയുമായിരുന്നു.

ബാരിക്കേഡുകള്‍ തര്‍ത്ത് പാര്‍ലമെന്‍റിനകത്തേക്ക് കുതിച്ച അക്രമികള്‍ പൊലീസുമായി ഏറ്റുമുട്ടി. ഇതിനകം വൈസ് പ്രസിഡന്‍റ് മൈക് പെന്‍സ് ഉള്‍പ്പെടെ മുഴുവന്‍ ജനപ്രതിനിധികളെയും സുരക്ഷിതമായി മാറ്റി. അപ്പോഴേക്കും പല വഴികളിലൂടെ വാതിലുകളും ജനാലകളും തകര്‍ത്തും ഭിത്തികളിലൂടെ വലിഞ്ഞുകയറിയും അക്രമികള്‍ കെട്ടിടത്തിനകത്തേക്ക് കടന്നിരുന്നു.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ഓടെ തുടങ്ങിയ അതിക്രമം നിയന്ത്രണവിധേയമാക്കിയത് നാല് മണിക്കൂറിന് ശേഷമാണ്. ദേശീയ സുരക്ഷാ സേനയെ നിയോഗിക്കുകയും അക്രമികള്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. വെടിവെപ്പില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. പാര്‍ലമെന്‍റിന് സമീപത്തു നിന്ന് സ്ഫോടകവസ്തു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പിന്നീട് മരണസംഖ്യ നാലായതായി അധികൃതര്‍ സ്ഥിരീകരിച്ചു.
- dated 08 Jan 2021


Comments:
Keywords: America - Otta Nottathil - 8120212capitol America - Otta Nottathil - 8120212capitol,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us