Today: 05 Mar 2021 GMT   Tell Your Friend
Advertisements
ബോയിങ്ങിന് 250 കോടി ഡോളര്‍ പിഴ
Photo #1 - America - Otta Nottathil - 8120216boeing

വാഷിങ്ടണ്‍: ബോയിങ് 737 മാക്സ് വിമാനങ്ങള്‍ ദുരന്തം തുടര്‍ക്കഥയാക്കിയതായി കണ്ടെത്തി അമേരിക്കന്‍ നീതിന്യായ വിഭാഗം പിഴയിട്ടത് 250 കോടി ഡോളര്‍ (18,343.50 കോടി രൂപ). ലാഭക്കൊതിയില്‍ വീണ ജീവനക്കാര്‍ യഥാര്‍ഥ വിവരം മറച്ചുവെച്ച് കൈമാറിയ വിമാനങ്ങളാണ് അപകടങ്ങള്‍ക്കു കാരണമായതെന്നാണ് നിരീക്ഷണം.

നൂറുകണക്കിന് പേര്‍ക്ക് ദാരുണാന്ത്യം വിധിച്ച് ഇന്തോനേഷ്യയിലും എത്യോപ്യയിലും ചെറിയ ഇടവേളകളില്‍ വിമാനങ്ങള്‍ തകര്‍ന്നുവീണ സംഭവത്തിലാണ് അമേരിക്ക ആസ്ഥാനമായുള്ള ലോകത്തെ ഏറ്റവും വലിയ വിമാന നിര്‍മാണ കമ്പനി ബോയിങ്ങിന് വന്‍തുക പിഴ. 346 പേരാണ് 2019ല്‍ നടന്ന രണ്ടു സംഭവങ്ങളിലുമായി മരിച്ചത്.

സംഭവം അന്വേഷിച്ച യു.എസ് കോണ്‍ഗ്രസ് സമിതി ബോയിങ്ങാണ് പ്രതികളെന്ന് കണ്ടെത്തിയിരുന്നു. യഥാര്‍ഥ വിവരം മറച്ചുവെച്ച് വില്‍പന നടത്തുന്ന സംസ്കാരം ബോയിങ്ങിനുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. യഥാര്‍ഥത്തില്‍ ബോയിങ് വില്‍പന നടത്തുന്നത് 'പറക്കുന്ന ശവപ്പെട്ടി'കളാണെന്ന് വരെ യു.എസ് കോണ്‍ഗ്രസില്‍ സെനറ്റര്‍ റിച്ചാര്‍ഡ് ബ്ളൂമെന്താല്‍ ആരോപിച്ചു.

ഇന്തോനേഷ്യയില്‍ ബോയിങ് 737 മാക്സിന്‍െറ ലയണ്‍ എയര്‍ ഫൈ്ലറ്റ് 610, എത്യോപ്യയില്‍ എയര്‍ലൈന്‍സ് 302 എന്നിവയാണ് പതിവു യാത്രക്കിടെ അപ്രതീക്ഷിത ദുരന്തം വരുത്തിയത്. ബോയിങ്ങിന്‍െറ ടെക്നിക്കല്‍ പൈലറ്റുമാര്‍ വിവിധ രാജ്യങ്ങളില്‍ വിമാന സര്‍വീസ് നടത്തുന്ന കമ്പനികളെ യഥാര്‍ഥ വിവരം അറിയിക്കാത്തതിനാല്‍ പൈലറ്റുമാര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടവരുത്തുകയായിരുന്നു. രണ്ടു സംഭവങ്ങളിലും പറന്നുയര്‍ന്ന ഉടനെ വിമാനങ്ങള്‍ തകര്‍ന്നുവീണു. പൈലറ്റുമാര്‍ക്ക് നിയന്ത്രിക്കാനാവാതെ മൂക്കുകുത്തി വീണായിരുന്നു ദുരന്തങ്ങള്‍.

പിഴയായി 25 കോടി ഡോളറും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം 220 കോടി ഡോളറുമാണ് നല്‍കേണ്ടത്. 2019ല്‍ ഇരു സംഭവങ്ങള്‍ക്കും പിന്നാലെ ലോകംമുഴുക്കെ വിലക്കു വീണ 737 മാക്സ് വിമാനങ്ങള്‍ നീണ്ട ഇടവേളക്കു ശേഷം സര്‍വീസിലേക്ക് തിരിച്ചുവന്നിരുന്നു.
- dated 08 Jan 2021


Comments:
Keywords: America - Otta Nottathil - 8120216boeing America - Otta Nottathil - 8120216boeing,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us