Today: 23 Jan 2021 GMT   Tell Your Friend
Advertisements
ജോ ബൈഡന്‍ യു.എസ് പ്രസിഡന്റ് ; കമല ഹാരിസ് : വൈസ്പ്രസിഡന്റ്
Photo #1 - America - Otta Nottathil - Joe_biden_US_president_Kamala_haris_vice_president
വാഷിംഗ്ടണ്‍: കഴിഞ്ഞ നാലു ദിവസമായി ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പ്രവചനങ്ങളും സര്‍വേകളും ശരിവച്ച് അമേരിക്കയുടെ തെരഞ്ഞെടുപ്പില്‍ ചരിത്ര മുഹൂര്‍ത്തം നല്‍കി ജോസഫ് റൊബിനേറ്റ് ബൈഡന്‍ എന്ന 77 കാരന്‍ അമേരിക്കയുടെ 46 ാ മത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഒരുപക്ഷെ ജോ ബൈഡന്റെ ജന്മദിന സമ്മാനം കൂടിയാവും ഈ തെരഞ്ഞെടുപ്പു വിജയം. കാരണം നവംബര്‍ 20 നാണ് ബൈഡന്റെ 78ാം ജന്മദിനം.

മാറിയും മിറഞ്ഞും നിന്ന പെന്‍സില്‍വേനിയ സ്റേററ്റിലെ 20 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ലഭിച്ചതോടെയാണ് ഭൂരിപക്ഷത്തിനു വേണ്ട 270 എന്ന 'മാന്ത്രികസംഖ്യ' ബൈഡന്‍ കരസ്ഥമാക്കിയത്. 538 അംഗങ്ങളുള്ള യുഎസ് ഇലക്ടറല്‍ കോളജില്‍ ബൈഡന് ആകെ ലഭിച്ചത് 290 വോട്ടുകളാണ്. സ്വിങ് സ്റേററ്റുകളായ ജോര്‍ജിയ, നെവാഡ എന്നിവിടങ്ങളിലും ഡമോക്രാറ്റ് നോമിനിയായ ബൈഡന്‍ മുന്നിലെത്തിയതോടെ 290 ല്‍ എത്തുകയായിരുന്നു.അതേസമയം തൊട്ട് എതിരാളിയും നിലവിലെ പ്രസിഡന്റും റിപ്പബ്ളിക്കന്‍ കക്ഷിയുമായ ഡെണള്‍ഡ് ട്രംപിന് 214 അംഗങ്ങളുടെ പിന്തുണ മാത്രമാണ് നേടാനായത്.
ട്രംപിനേക്കാള്‍ ഏതാണ്ട് ഏഴുമില്യന്‍ വോട്ടുകള്‍ ബൈഡന്‍നേടുകയും ചെയ്തു. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുമായി വൈറ്റ് ഹൗസിലേക്കെത്തുന്ന പ്രസിഡന്റാകും ജോ ബൈഡന്‍.

ഡോണള്‍ഡ് ട്രംപിന്റെ സ്വപ്നമായ തുടര്‍ഭരണം അട്ടിമറിച്ചാണു ഡമോക്രാറ്റുകാരനായ ബൈഡന്‍ വൈറ്റ് ഹൗസിലേക്കെത്തുന്നത്. ബറാക് ഒബാമ യുഎസ് പ്രസിഡന്റ് ആയിരുന്ന 2009 മുതല്‍ 2017 വരെ വൈസ് പ്രസിഡന്റായിരുന്നു ബൈഡന്‍. അന്നത്തെ അനുഭവ പരിചയവും ജനസമ്മതിയും ഭരണത്തില്‍ തുണയാകുമെന്നാണ് അമേരിക്കന്‍ ജനതയുടെയും ഡമാേക്രാറ്റുകളുടെയും വിശ്വാസം.അമേരിക്കന്‍ രാഷ്ട്രീയത്തിലെ ചിരപരിചിതമായ മുഖമാണ് ബൈഡനു ള്ളത്. അതുകൊണ്ടുതന്നെ രാജ്യാന്തര, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ വളരെ വലിയ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. പുരോഗമനവാദിയും ഒപ്പം പ്രായോഗികവാദിയും എന്നതിലുപരി തികഞ്ഞ സ്ത്രീപക്ഷക്കാരനായി അറിയപ്പെടുന്ന ബൈഡന്‍, കഴിഞ്ഞ 36 വര്‍ഷം സെനറ്റ് അംഗമാണ്.
2007 ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 2009 ജനുവരി 20 ന് യുഎസിന്റെ 44 ാം പ്രസിഡന്റായ ബറാക് ഒബാമയ്ക്കൊപ്പം വൈസ് പ്രസിഡന്റായി ജോ ബൈഡനും ചുമതലയേറ്റത് മറ്റൊരു നിയോഗമായി . ഇനി അമേരിക്കയുടെ 46ാം പ്രസിഡന്റ് സ്ഥാനത്ത് എത്തിയതും കാലത്തിന്റെ ഒടുവിലത്തെ നിയോഗം എന്നുതന്നെ വിശേഷിപ്പിയ്ക്കാം.
50.5 ശതമാനം വോട്ട് ബൈഡന്‍ നേടിയപ്പോള്‍ ട്രംപിന് 47.2 ശതമാനമാണ് ലഭിച്ചത്. നാലു വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി.

മുന്‍വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഏകദേശം 10 കോടി പോസ്ററല്‍ വോട്ടുകളാണ് ഇത്തവണ ലഭിച്ചത്. ഈ വോട്ടുകള്‍ ബൈഡന് അനുകൂലമായിഎന്നതും ബൈഡന്റെ ഭാഗ്യജാതകം തന്നെയാവും. സ്ത്രീകളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പല നിയമ നിര്‍മാണങ്ങളിലും അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ഇതൊക്കെയാവും ഇന്ത്യന്‍ വംശജ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ ബൈഡനെ പ്രേരിപ്പിച്ചതും.

എന്നാല്‍ പ്രധാന തിരഞ്ഞെടുപ്പിനു ശേഷം ലഭിക്കുന്ന വോട്ടുകളിലെല്ലാം ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ഇപ്പോള്‍ ട്രംപ് കോടതി കയറാനൊരുങ്ങുന്നത്. പോര്‍ട്ലന്‍ഡിലും ന്യൂയോര്‍ക്കിലും ഉള്‍പ്പെടെ യുഎസിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. വരുംനാളുകളും യുഎസ് രാഷ്ട്രീയ ഭൂമി ചിപ്പോള്‍ സംഘര്‍ഷഭരിതമായി തുടര്‍ന്നേക്കാം.
എന്തായാലും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി 2021 ജനുവരിയാലാവും ബൈഡന്റെ സത്യപ്രതിജ്ഞ.

ഇനി ബൈഡന്റെ സ്വകാര്യതയെപ്പറ്റി അല്‍പ്പം

1942 നവംബര്‍ 20 ന് വടക്കുകിഴക്കന്‍ പെന്‍സില്‍വേനിയയിലെ സ്ക്രാന്റന്‍ പട്ടണത്തിലാണ് ജോസഫ് റോബിനെറ്റ് ബൈഡന്‍ ജൂനിയര്‍ എന്ന ജോ ബൈഡന്‍ ജനിച്ചത്. ബൈഡന്റെ പൂര്‍വ്വികള്‍ ഐറിഷുകാരാണ്. പിതാവ്. ജോസഫ് ബൈഡന്‍ സീനിയര്‍ ചൂള വൃത്തിയാക്കുന്ന ജോലിക്കു പുറമെ പഴയ കാറുകളുടെ കച്ചവടക്കാരനുമായിരുന്നു കാതറിന്‍ യുജീനിയ ഫിന്നെഗന്‍ ആണ് ബൈഡന്റെ അമ്മ. ബൈഡനു 13 വയസ്സുള്ളപ്പോള്‍ കുടുംബം ഡെലവറിലെ മേയ്ഫീല്‍ഡിലേക്കു മാറി. തുടര്‍ന്ന് വിവിധസര്‍വകലാശാലയില്‍ നിന്നും ചരിത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും വിദ്യാഭ്യാസം നേടി പഠനം പൂര്‍ത്തിയാക്കി. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് അറ്റോര്‍ണിയായിരുന്നു ജോ ബൈഡന്‍.മുപ്പതാം വയസ്സില്‍ യുഎസ് സെനറ്ററായി ചരിത്രത്തില്‍ ഇടംനേടുകയും ചെയ്തു. 2008 ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനു ഡമോക്രാറ്റുകള്‍ക്കിടയില്‍ ബൈഡനും മല്‍സരിച്ചിരുന്നു എങ്കിലും പിന്നീട് പിന്മാറി.

ബൈഡന്‍ 1966 ല്‍ നെയ്ലിയ ഹണ്ടറിനെ വിവാഹം ചെയ്തു. ഇവര്‍ക്ക് മൂന്നു മക്കള്‍ ജനിച്ചു.എന്നാല്‍ കാലത്തിന്റെ പിടിയില്‍ ഇവരുടെ ജീവിതത്തിന് താളം തെറ്റി. 1972 ലെ ക്രിസ്മസ് കാലത്തെ ക്രിസ്മസ് ട്രീ വാങ്ങാന്‍ പോയ ഭാര്യയും ഒരു വയസ്സുകാരി മകളും കാറപകടത്തില്‍ മരിച്ചു. രണ്ടു മക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലുമായി.

അന്ന് പുതിയ സെനറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി വാഷിങ്ടനില്‍ പോകേണ്ടിയിരുന്ന ബൈഡന്‍ മക്കള്‍ കിടക്കുന്ന ആശുപത്രിമുറിയില്‍ നിന്നാണ് അന്നു സത്യവാചകം ചൊല്ലിയത്.

പിന്നീട്, അധ്യാപികയായ ജില്‍ ട്രേസി ജേക്കബ്സിനെ 1977 ല്‍ അദ്ദേഹം വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകളുണ്ട്. എന്നാല്‍ ആദ്യ വിവാഹത്തിലെ മകനും ഡെലാവര്‍ അറ്റോര്‍ജി ജനറലായ ബ്യൂ ബൈഡന്‍ തലച്ചോറിലെ അര്‍ബുദത്തെത്തുടര്‍ന്നു 2015 ല്‍ മരിച്ചു.

പുതുചരിത്രമെഴുതി കമല ഹാരിസ്

യുഎസ് വൈസ് പ്രസിഡന്റ് പദവിയിലേക്ക് കമലാ ഹാരിസ് എന്ന ഇന്‍ഡ്യന്‍ വംശജയും ചരിത്രം കുറിച്ചു. യുഎസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും അതേസമയം ആദ്യ വനിതയുമാണ് കമലാ ഹാരിസ്. ഇന്ത്യയുടെ കമല' എന്ന 55 കാരി ഇനി അമേരിക്കയുടെയും സ്വന്തം കമലയായി. യുഎസിന്റെ വൈസ് പ്രസിഡന്റ്; കുറിച്ചത് പുതുചരിത്രം. യുഎസിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നായ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ? സ്ഥാനാര്‍ഥിയായി മത്സരിച്ച വെളുത്ത വംശജയല്ലാത്ത ആദ്യ വനിതയാണ്.റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ മൈക്ക് പെന്‍സിനെയാണു കമല തോല്‍പ്പിപ്പാണ് ഈ പദവിയിലെത്തുന്നത്. കമലയുടെ സ്ഥാനാര്‍ഥിത്വം ഡെമോക്രാറ്റുകള്‍ക്കു വലിയ ഊര്‍ജ്ജമാണു നല്‍കിയത്.ഡോണള്‍ഡ് ട്രംപിനെതിരായ മത്സരത്തില്‍ ആഫ്രോ അമേരിക്കന്‍ വംശജരുടെയും ഇന്ത്യന്‍ വേരുകളുള്ള അമേരിക്കക്കാരുടെയും നിര്‍ണായക പങ്കു തിരിച്ചറിഞ്ഞായിരുന്നു കമലയുടെ സ്ഥാനാര്‍ഥിത്വം ഡമോക്രാറ്റുകള്‍ അംഗീകരിച്ചത്.നിലവില്‍ കലിഫോര്‍ണിയയില്‍നിന്നുള്ള സെനറ്ററാണ്...

1964 ഒക്ടോബര്‍ 20ന് ഡോണള്‍ഡ്.ജെ. ഹാരിസിന്റെയും ശ്യാമള ഗോപാലന്റെയും മകളായി അമേരിക്കയിലെ ഒക്ലന്റിലാണ് കമലാദേവി ഹാരിസ് എന്ന കമലാ ഹാരിസിന്റെ ജനനം. കമലയുടെ അമ്മ ശ്യാമള ഗോപാലന്‍ ജനിച്ചത് അവിഭക്ത ഇന്ത്യയിലെ മദ്രാസ് പ്രെസിഡെന്‍സിയില്‍ ആയിരുന്നു. ബ്രിട്ടീഷ് സര്‍വീസില്‍ ഉന്നതോദ്യോഗസ്ഥനായിരുന്ന പിവി ഗോപാലനും രാജത്തിനും ജനിച്ച നാല് മക്കളില്‍ ഒരാളായിരുന്നു ശ്യാമള. അമേരിക്കയിലെ ബെര്‍ക്ക്ലി കോളേജില്‍ പഠിക്കാനെത്തിയ ശ്യാമള അവിടെവെച്ചാണ് ജമൈക്കക്കാരനായ ഡോണള്‍ഡ് ഹാരിസിനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.

കമലയുടെ സ്ഥാനാര്‍ഥിത്വത്തോട് അധിക്ഷേപാര്‍ഹമായ നിലപാടായിരുന്നു ഡോണള്‍ഡ് ട്രംപിന്റേത്. അതിനെയെള്ള കടപുഴക്കിയാണ് കമല കമല വിജയക്കൊടി പറത്തിയത്.

ഹോവഡ് സര്‍വകലാശാലയില്‍നിന്നും കലിഫോര്‍ണിയ സര്‍വകലാശാലയുടെ ഹേസ്ററിങ്സ് കോളജ് ഓഫ് ലോയില്‍നിന്നും പഠിച്ചിറങ്ങിയ കമല, കലിഫോര്‍ണിയയുടെ നിയമ സംവിധാനത്തിലൂടെയാണ് ഉയര്‍ന്നുവന്നത്. 2010 ല്‍ സ്റേററ്റ് അറ്റോര്‍ണി ജനറലായി നിയമിതയ 2016 ലെ തിരഞ്ഞെടുപ്പില്‍ യുഎസ് സെനറ്റിലെത്തിയ കമല ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയാണ്.അഭിഭാഷകനായ ഡഗ്ളസ് എംഹോഫിനെയാണ് കമല വിവാഹം ചെയ്തത്. രണ്ടു മക്കളുണ്ട് ഇവര്‍ക്ക്.

അമേരിക്കന്‍ പ്രസിഡന്റായായി ജോ ൈെബഡന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ യൂറോപ്യന്‍ യൂണിയനും നേതാക്കളും ഏറെ സന്തോഷം പ്രകടിപ്പിച്ചു. ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുമോ എന്നും ഴടറ ആശങ്കപ്പെട്ടിരുന്ന യൂണിയനിലെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജര്‍മനിയുടെ ഹൃദയമിടിപ്പെ് കുറച്ചൊന്നുമല്ലായിരുന്നു. എന്നാല്‍ ബൈഡന്‍ ജയിച്ചതോടെ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍, പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സൈ്ററന്‍മയര്‍, വിദേശകാര്യമന്ത്രി ഹൈക്കോ മാസ്, മറ്റു നേതാക്കള്‍, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഉര്‍സുല ഫോണ്‍ ഡെര്‍ ലെയന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ തുടങ്ങിയ മുന്‍ നിര നേതാക്കള്‍ എല്ലാംതന്നെ ബൈഡന് അഭിനന്ദിച്ചു.
- dated 07 Nov 2020


Comments:
Keywords: America - Otta Nottathil - Joe_biden_US_president_Kamala_haris_vice_president America - Otta Nottathil - Joe_biden_US_president_Kamala_haris_vice_president,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us