Advertisements
|
ന്യൂയോര്‍ക്കില്‍ ചീഫ് ഓഫ് സര്‍വീസ് ആയി മലയാളി നിയമിതനായി
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്റേററ്റ് മെന്റല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവാസി മലയാളിയായ റോയി തോമസ് ചീഫ് ഓഫ് സര്‍വീസ് ആയി നിയമിക്കപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ബ്രോങ്ക്സ് സൈക്യാട്രിക് സെന്ററില്‍ ആക്ടിംഗ് ചീഫ് ഓഫ് സര്‍വീസായി അദ്ദേഹം പ്രവര്‍ത്തിച്ചുവരികയായിരുന്നു.
മെഡിസിന്‍, സൈക്യാട്രി, സോഷ്യല്‍വര്‍ക്ക്, ഫിസിയോളജി, നേഴ്സിംഗ് തുടങ്ങിയ വിഭാഗങ്ങളിലെ നൂറുകണക്കിന് ജീവനക്കാരും, വിവിധ വകുപ്പു മേധാവികളും, പരിചരണ ടീം ലീഡേഴ്സും, പ്രോഗ്രാം കോ ഓര്‍ഡിനേറ്റേഴ്സും തുടങ്ങിയ നിരവധിയാളുകളാണ് ഈ ചീഫിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ആശുപത്രിയിലെ ചെറുതും വലുതുമായ വിവിധ സംരംഭങ്ങളുടെ ആസൂത്രണം, ഏകോപിപ്പിക്കല്‍, മേല്‍നോട്ടം എന്നിവ ഈ ചീഫിന്റെ ഉത്തരവാദിദത്വപ്പെട്ട കാര്യങ്ങളാണ്.
ഏറ്റുമാനൂര്‍ കല്ലേപ്പറമ്പില്‍ കെ.വി.തോമസ് ത്രേസ്യാമ്മ ദമ്പതികളുടെ മകനായ റോയി തോമസ് പ്രശസ്തമായ മദ്രാസിലെ ക്രിസ്ററ്യന്‍ കോളേജ്, സിബര്‍ ഇന്‍സ്ററിറ്റ്യൂട്ട് മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി 1995 ല്‍ അമേരിക്കയിലെത്തി. കൊളംബിയാ യൂണിവേഴ്സിറ്റി, ഹണ്ടന്‍ കോളേജ് എന്നിവിടങ്ങളില്‍ ഫീല്‍ഡ് ഇന്‍സ്ട്രക്റ്റര്‍, ന്യൂയോര്‍ക്കിലെ വിവിധ ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്ക് സൂപ്പര്‍വൈസര്‍, പ്രോഗ്രാം ഡയറക്ടര്‍, ട്രീറ്റ്മെന്റ ് ടീം ലീഡര്‍ എന്നീ നിലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള ഇദ്ദേഹം ന്യൂയോര്‍ക്ക് സിറ്റി ആന്റ ് ഹോസ്പിറ്റലിലും സേവനം ചെയ്തിട്ടുള്ള. ഒരു ലൈസന്‍സ്ഡ് ക്ളിനിക്കല്‍ സേഷ്യല്‍ വര്‍ക്കര്‍ കൂടിയാണ്.
സിറ്റി ഐലന്റിലുള്ള ഹാര്‍ബര്‍ റെസ്റേറാറന്റ ്ഹാളില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിവിധ സംഘടനാ ഭാരവാഹികളും ചേര്‍ന്നൊരുക്കിയ സുഹൃത് സമ്മേളനത്തില്‍ റോയിയെ അനുമോദിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
നൂയോര്‍ക്കിലെ ഗ്രേറ്റ് നെക്കില്‍ കുടംബസമേതം താമസിക്കുന്ന റോയി തോമസ് സെന്റ ്മേരീസ് സീറോ മലബാര്‍ ഇടവകാംഗവും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമാണ്. റ്റീനയാണ് ഭാര്യ. റെയ്ന, റ്റാനിയ, റെയാന്‍ എന്നിവര്‍ മക്കളുമാണ്
|
|
- dated 02 Dec 2007
|
|
Comments:
Keywords: America - Otta Nottathil - chief America - Otta Nottathil - chief,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|