Today: 22 Nov 2019 GMT   Tell Your Friend
Advertisements
കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകതാരമായി ഗ്രെറ്റ തൂണ്‍ബെര്‍ഗ്
Photo #1 - America - Otta Nottathil - greta_thunberg_un_climate_summitt
Photo #2 - America - Otta Nottathil - greta_thunberg_un_climate_summitt
ബര്‍ലിന്‍: ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിക്ക് തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ തുടക്കമായതോടെ ലോകനേതാക്കളെയെല്ലാം പിന്നിലാക്കി സ്വീഡന്‍ വിദ്യാര്‍ത്ഥിനി ലോകതാരമായി.. കാലാവസ്ഥാമാറ്റത്തിനും ആഗോളതാപനത്തിനും നേരെ ലോകവ്യാപകമായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന പതിനാറുകാരി ഗ്രെറ്റാ തൂണ്‍ബെര്‍ഗ് പ്രതീക്ഷ കൈവിടാതെയാണ് വേദിയിലെത്തി ലോക രാഷ്ടങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.

ന്യൂയോര്‍ക്കിലെ ഉച്ചകോടിയില്‍ ലോകനേതാക്കള്‍ക്കൊപ്പമാണ് ഗ്രെറ്റാ വേദിപങ്കിട്ടത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍ തുടങ്ങിയ രാഷ്ട്രനേതാക്കള്‍ക്കുശേഷം ഗ്രെറ്റാ ഉച്ചകോടിയെ അഭിസംബോധന ചെയ്തു. നിങ്ങള്‍ എന്നെ ഇവിടെ എത്തിച്ചു. നിങ്ങളുടെ ചെയ്തികള്‍ എന്നെ ഇവിടെ കൊണ്ടുവന്നു.

കുമിളപോലെയുതിരുന്ന സുന്ദര വാക്കുകള്‍കൊണ്ട് നിങ്ങളെന്റെ മാത്രമല്ല മുഴുവന്‍ യുവത്വത്തിന്റെയും സ്വപ്നങ്ങളും ബാല്യവും കവര്‍ന്നവരാണ്. ഞാനിവിടെ വരേണ്ട ആളല്ല, സ്കൂളില്‍ ഇരിക്കേണ്ട ഞാന്‍ ലോകത്തിനു വേണ്ടി ശബ്ദം ഉയര്‍ത്തി ഇവിടെ വന്നു. പ്രതീക്ഷ തേടുന്ന യുവാക്കളുടെ പ്രതീക്ഷകള്‍ കൊന്നൊടുക്കുന്ന നിങ്ങളുടെ ഇതുവരെയുള്ള ചെയ്തികള്‍ നിങ്ങള്‍ ന്യായീകരിയ്ക്കുമെന്ന് എനിക്കറിയാം. എങ്കിലും ഞാന്‍ ചോദിയ്ക്കുകയാണ് ചെറുപ്പക്കാരുടെ അടുത്തേയ്ക്ക് എത്താന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു. രോഷം ഇരമ്പിച്ച ഗ്രെറ്റായുടെ വാക്കുകളില്‍ നേതാക്കള്‍ അസ്വസ്ഥരായത് അവരുടെ മുഖത്തു ദൃശ്യമായിരുന്നു. ഇതിനിടെ ഗ്രെറ്റായുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

മുതിര്‍ന്നവര്‍ തങ്ങളുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുംവരെ സംസാരിച്ചുകൊണ്ടേയിരിക്കുമെന്ന പ്രതിജ്ഞയുമായാണ് ഗ്രെറ്റായും സഹപ്രവര്‍ത്തകരും യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനൊപ്പം ഉച്ചകോടിക്കെത്തിയത്. 65 ലോക രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുത്ത യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പ്രത്യേക
ക്ഷണിതാവായിട്ടാണ് ഗ്രെറ്റാ പ്രസംഗിച്ചത്. ഗ്രെറ്റായുടെ പ്രസംഗം കേള്‍ക്കാന്‍ യുഎസ് പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് വേദിയില്‍ ഉണ്ടായിരുന്നില്ല എന്നതും പ്രത്യേകം ശ്രദ്ധിയ്ക്കപ്പെട്ടു.

യുഎന്‍ ആസ്ഥാനത്തു വെച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി ഗ്രെറ്റാ തൂണ്‍ബെര്‍ഗ് പത്തു മിനിറ്റ് നേരം കൂടിക്കാഴ്ച നടത്തി.ഗ്രെറ്റായുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും മെര്‍ക്കല്‍ സര്‍വപിന്തുണയും അറിയിച്ചു.

ജര്‍മനി, ഫ്രാന്‍സ്, ബ്രസീല്‍, അര്‍ജന്‍റ്റീനാ ടര്‍ക്കി എന്നീ അഞ്ചു രാജ്യങ്ങള്‍ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച സമീപനത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നില്ല എന്ന പരാതിയുമായി ഗ്രെറ്റായും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 സ്കൂള്‍ വിദ്യാര്‍ഥികളും ചേര്‍ന്നു യുഎന്‍ സെക്രട്ടറി ജനറലിനു പരാതി നല്‍കുകയും ചെയ്തു.

കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഉച്ചകോടിയില്‍ പ്രസംഗിച്ച ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ ജര്‍മനിയുടെ നയം വ്യക്തമാക്കുകയും ചെയ്തു. നമുക്ക് ഒരു ഭൂമി മാത്രമേയുള്ളൂ. അത് എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നു ചാന്‍സലര്‍ മെര്‍ക്കല്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ഇതുമായി സംബന്ധിച്ച ബില്ല് തന്റെ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ കാര്യവും മെര്‍ക്കല്‍ എടുത്തുപറഞ്ഞു.

ഒരു മതസൗഹാര്‍ദ സമ്മേളനത്തില്‍ ട്രംപും ഗ്രെറ്റായും കണ്ടുമുട്ടിയെങ്കിലും ട്രംപ് സംസാരിയ്ക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ അതിനുശേഷം ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചു. ഗ്രെറ്റായെ ഞാന്‍ കണ്ടുമുട്ടി. ശോഭയുള്ളതും അതിശയകരവുമായ ഒരു ഭാവിയെ പ്രതീക്ഷിയ്ക്കുന്ന അവള്‍ വളരെ സന്തോഷവതിയായ ഒരു പെണ്‍കുട്ടിയാണെന്ന് തോന്നുന്നു. അവളെ കാണാന്‍ വളരെ മനോഹരമാണ് "ആശംസകള്‍ നേരുന്നു.

2018 ഓഗസ്ററില്‍ സ്വീഡിഷ് പാര്‍ലമെന്റിനുമുന്നില്‍ കാലാവസ്ഥയ്ക്കുവേണ്ടിയുള്ള പഠിപ്പുമുടക്കുസമരം ആരംഭിച്ചുകൊണ്ടാണ് ഗ്രെറ്റ തന്റെ പോരാട്ടത്തിന് തുടക്കംകുറിച്ചത്. വെള്ളിയാഴ്ച പഠിപ്പുമുടക്ക് എന്നപേരില്‍ ലോകമാകെ പടര്‍ന്ന സമരത്തില്‍ ഇന്ന് ലക്ഷക്കണക്കിന് കുട്ടികള്‍ അണിനിരക്കുന്നുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചനടന്ന സമരത്തില്‍ 40 ലക്ഷം കുട്ടികളാണ് പഠിപ്പുമുടക്കി തെരുവിലിറങ്ങിയത്.
- dated 24 Sep 2019


Comments:
Keywords: America - Otta Nottathil - greta_thunberg_un_climate_summitt America - Otta Nottathil - greta_thunberg_un_climate_summitt,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
191120196oklahoma
വെടിവയ്പ്പുകള്‍ അവസാനമില്ലാതെ യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
181120191metham
കെമിസ്ട്രി ലാബില്‍ മയക്കുമരുന്ന് ഉല്‍പാദനം: പ്രൊഫസര്‍മാര്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
161120197school
യുഎസില്‍ വീണ്ടും സ്കൂളില്‍ വെടിവയ്പ്പ്; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
മൂന്നു പേര്‍ക്കു പരുക്ക്
തുടര്‍ന്നു വായിക്കുക
13112019trump
ട്രംപിനെതിരേ പരസ്യ തെളിവെടുപ്പ് തുടങ്ങുന്നു
തുടര്‍ന്നു വായിക്കുക
111120193h4
എച്ച്4 വിസ റദ്ദാക്കണമെന്ന ആവശ്യം യുഎസ് കോടതി തള്ളി
തുടര്‍ന്നു വായിക്കുക
81120193trump
ട്രംപിന് രണ്ടു മില്യന്‍ ഡോളര്‍ പിഴ
തുടര്‍ന്നു വായിക്കുക
71120199h1b
എച്ച്~1ബി വിസ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളുന്നു
ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us