Today: 27 Jul 2024 GMT   Tell Your Friend
Advertisements
എച്ച്1ബി വിസക്കാര്‍ക്ക് ജോലി പോയാലും ഒരു വര്‍ഷം കൂടി രാജ്യത്ത് തുടരാം
Photo #1 - America - Otta Nottathil - h1bvisa_1_year_stay_on_jobloss
വാഷിങ്ടന്‍: യുഎസില്‍ എച്ച്1ബി വിസക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടാലും ഒരു വര്‍ഷം കൂടി രാജ്യത്ത് തുടരാന്‍ അനുമതി. സിറ്റിസന്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസാണ് ആശ്വാസനടപടി പ്രഖ്യാപിച്ചിരിക്കുന്നത്.

ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ആയിരക്കണക്കിന് വിദേശ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ഇങ്ങനെയുള്ളവര്‍ക്ക് 60 ദിവസത്തിനുള്ളില്‍ പുതിയ വീസയ്ക്ക് അപേക്ഷ നല്‍കിയാലുടന്‍ ഇനി പുതിയ ജോലി തേടാം.

നോണ്‍ ഇമിഗ്രന്റ് പദവി മാറ്റുന്നതിനുള്ള അപേക്ഷയും ഈ കാലയളവില്‍ നല്‍കണം. പദവിയില്‍ ഭേദഗതി വരുത്തുന്നതിനും അപേക്ഷിക്കാം. നിലവിലെ സാഹചര്യം വിശദീകരിച്ച് അപേക്ഷ നല്‍കിയാല്‍ ഒരു വര്‍ഷത്തെ എംപ്ളോയ്മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റിനും (ഇഎഡി) അര്‍ഹത നേടും.

തൊഴിലുടമയെ മാറുന്നതിനും അപേക്ഷ നല്‍കാം. കുടിയേറ്റ വീസയ്ക്ക് അര്‍ഹതയുള്ള ജോലിക്കാര്‍ക്ക് അതിനുള്ള അപേക്ഷയും നല്‍കി പദവിയില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടാം. അപേക്ഷകളില്‍ തീരുമാനമാകുംവരെ ഒരു വര്‍ഷം ഇഎഡിയില്‍ യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനുമാകും.
- dated 16 May 2024


Comments:
Keywords: America - Otta Nottathil - h1bvisa_1_year_stay_on_jobloss America - Otta Nottathil - h1bvisa_1_year_stay_on_jobloss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us