ഇതോടെ പവര്‍ബോള്‍ ജാക്ക്പോട്ട് അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചതായി കാണിച്ച് നിയനടപടികളുമായി മുന്നോട്ട് പോകുകയാണ് ജോണ്‍ ചീക്സ്. ടിക്കറ്റിന്റെ തത്സമയ നറുക്കെടുപ്പ് ജോണിന് കാണാന്‍ സാധിച്ചിരുന്നില്ല. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ലോട്ടറി വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച നമ്പര്‍ കണ്ടാണ് സമ്മാനം കരസ്ഥമാക്കാനെത്തിയത്.
അവിടെവച്ച് ഉദ്യോഗസ്ഥര്‍ തന്നോട് മോശമായി പെരുമാറിയതായും ടിക്കറ്റ് ചവറ്റുകുട്ടയിലേക്കെറിയാന്‍ പറയുകയും ചെയ്തതായി ജോണ്‍ ആരോപിക്കുന്നു. പവര്‍ബോള്‍, മള്‍ട്ടി~സ്റേററ്റ് ലോട്ടറി അസോസിയേഷന്, ഡിസി ലോട്ടറി വെബ്സൈറ്റ് പ്രവര്‍ത്തിപ്പിക്കുന്ന ഡിജിറ്റല്‍ പരസ്യ ഏജന്‍സിയായ ടാവോട്ടി എന്റര്ൈ്രപസസ് എന്നിവയുടെ ഒത്തുകളിയാണിതെന്നും പരാതിയില്‍ പറയുന്നു. വഞ്ചനയും കരാര്‍ ലംഘനവും ഉള്‍പ്പെടെ എട്ട് വ്യത്യസ്ത കേസുകളാണ് മള്‍ട്ടി~സ്റേററ്റ് ലോട്ടറി അസോസിയേഷനെയും ടാവോട്ടി എന്റര്ൈ്രപസസിനെയും പ്രതി ചേര്‍ത്തുകൊണ്ട് ചീക്സ് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 23 ന് കേസില്‍ വാദം കേള്‍ക്കും.

Comments: