Today: 26 Oct 2020 GMT   Tell Your Friend
Advertisements
സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ അമേരിക്കന്‍സിന്റെ പങ്കു നിര്‍ണായകം ; ജോ ബൈഡന്‍
Photo #1 - America - Otta Nottathil - jo_biden_indo_americans
വാഷിംഗ്ടണ്‍: അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ വംശജര്‍ നിര്‍ണായക പങ്കുവഹിച്ചതായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍.
കഠിനാധ്വാനത്തിലൂടെയും സംരംഭകമികവിലൂടെയും അമേരിക്കയുടെ സാമ്പത്തികവളര്‍ച്ചയുടെ ഊര്‍ജം പകരാനും സംസ്കാരിക വൈവിധ്യത്തിനും വഴിയൊരുക്കിയെന്ന് ജോ ബൈഡന്‍ പറഞ്ഞു. ഇന്ത്യന്‍ അമേരിക്കകാര്‍ സംഘടിപ്പിച്ച് വെര്‍ച്ച്വല്‍ ധന സമാഹരണ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് എന്ന നിലയില്‍ എച്ച്1 ബി വിസ, നിയമാനുസൃത കുടിയേറ്റം എന്നിങ്ങനെ ഇന്ത്യന്‍ സമൂഹം ഉയര്‍ത്തുന്ന വിവിധ വിഷയങ്ങളില്‍ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകുമെന്നും ബൈഡന്‍ പരിപാടിയില്‍ ഉറപ്പു നല്‍കി . ഏറ്റവും മികച്ചവരെ അമേരിക്കയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'യു.എസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നവര്‍, സിലിക്കണ്‍വാലിയുടെ അടിസ്ഥാനപരമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയവര്‍, ലോകത്തെ ഏറ്റവും സുപ്രധാന കമ്പനികളെ നയിക്കുന്നവര്‍ എല്ലാം ഈ സമൂഹത്തില്‍ നിന്നുമുള്ളവരാണ്.' ജോ ബൈഡന്‍ പറഞ്ഞു.

അമേരിക്കയിലെ ചലനാത്മക സാമ്പത്തിക സാംസ്കാരിക വ്യവസ്ഥയില്‍ സുപ്രധാന പങ്കുവഹിച്ചവരാണ് ഇന്ത്യന്‍ അമേരിക്കകാരെന്ന് പല തവണ ആവര്‍ത്തിച്ച ജോ ബൈഡന്‍ കുടിയേറ്റക്കാരുടെ രാജ്യമാണ് യു.എസ് എന്നും കൂട്ടിച്ചേര്‍ത്തു

എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ക്കെതിരെയും ജോ ബൈഡന്‍ പ്രതികരിച്ചു . എച്ച1ബി വിസ, വംശീയത, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ തെറ്റായ തീരുമാനങ്ങളെല്ലാം വലിയ ഭീഷണിയാണുയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഈ പ്രസിഡന്റ് കാര്യങ്ങള്‍ നേരെയാക്കുകയല്ല മറിച്ചു എല്ലാം വഷളാക്കുകയാണ് ട്രംപിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുക്കൊണ്ട് ബൈഡന്‍ കുറ്റപ്പെടുത്തി

നവംബറിലാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടക്കുന്ന കടുത്ത പോരാട്ടത്തില്‍ ആര്‍ വിജയിക്കുമെന്നത് പ്രവചനാതീതമാണ് . 2016 ലെ തിരെഞ്ഞെടുപ്പില്‍ ഹിലരി ക്ളിന്റണ്‍ ജയിക്കുമെന്ന് നിരവധി സര്‍വ്വേ റിപോര്‍ട്ടുകള്‍ സൂചന നല്‍കിയെങ്കിലും വിജയം ട്രമ്പിനായിരുന്നു . 2020 ലെ തിരെഞ്ഞെടുപ്പ് സര്‍വ്വേകള്‍ ബൈഡനു മുന്‍തൂക്കം നല്‍കുമ്പോള്‍ 2016 ആവര്‍ത്തിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു .
- dated 23 Sep 2020


Comments:
Keywords: America - Otta Nottathil - jo_biden_indo_americans America - Otta Nottathil - jo_biden_indo_americans,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
261020208kate
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് ബഹിരാകാശത്തുനിന്നെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
131020206johnsons
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
131020204trump
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സര്‍വേകളില്‍ ബഹുദൂരം മുന്നില്‍ ബൈഡന്‍
തുടര്‍ന്നു വായിക്കുക
111020205covid
വൈറ്റ് ഹൗസില്‍ നടന്നത് 'കോവിഡ് സൂപ്പര്‍സ്പ്രെഡര്‍': ആരോഗ്യ വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
91020205kamala
സംവാദത്തില്‍ ഏറ്റുമുട്ടി കമലയും പെന്‍സും
തുടര്‍ന്നു വായിക്കുക
91020203trump
വിസ നിയന്ത്രണം: ട്രംപിനെതിരേ ഡെമോക്രാറ്റുകള്‍
തുടര്‍ന്നു വായിക്കുക
H_1_B_visa
അമേരിക്കന്‍ എച്ച്?1 ബി വീസയ്ക്കു ട്രംപ് ഭരണകൂടം മൂക്കുകയറിട്ട
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us