ബോസ്ററണ്‍: ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ശരീരത്തിലേക്ക് സ്വീകരിച്ചയാള്‍ മരണപ്പെട്ടു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിലാണ് മരണം. റിച്ചാഡ് റിക്ക് സ്ളേമാന് എന്ന 62കാരനാണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ മസാച്ചുസെറ്റ്സ് ജനറല്‍ ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. രണ്ടു വര്‍ഷത്തോളം പന്നിയുടെ വൃക്ക സജീവമായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പന്നിയുടെ വൃക്ക സ്വീകരിച്ച ജീവിച്ചിരുന്ന ഏക വ്യക്തിയാണ് റിക്ക്. എന്നാല്‍ ഇയാള്‍ മരണപ്പെട്ടതിന്റെ കാരണം വൃക്ക മാറ്റി വച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനു മുന്‍പ് മസ്തിഷ്ക മരണം സംഭവിച്ച രണ്ടു പേര്‍ക്ക് പന്നിയുടെ വൃക്ക മാറ്റി വച്ചിരുന്നു. ഇവര്‍ രണ്ടു പേരും മാസങ്ങള്‍ക്കുള്ളില്‍ മരണപ്പെട്ടു.
2018ല്‍ റിക്ക് വൃക്ക മാറ്റി വച്ചിരുന്നു. പക്ഷേ കഴിഞ്ഞ വര്‍ഷം മുതല്‍ വീണ്ടും ഡയാലിസിസ് ആവശ്യം വന്നു. ഇതോടെയാണ് ഡോക്റ്റര്‍മാര്‍ പന്നിയുടെ വൃക്ക മാറ്റി വയ്ക്കാമെന്ന് നിര്‍ദേശിച്ചത്.

Comments: