അപകടത്തില്‍പ്പെട്ട കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെയാണ് ഇമേജില്‍ ചിത്രീകരിച്ചിട്ടുള്ളത്. പാലത്തില്‍ ഇടിക്കുന്നതിന് മുമ്പ് ചരക്കുകപ്പലിനുള്ളില്‍ നിന്നുള്ള അവസാന റെക്കോര്‍ഡിങ് എന്ന കുറിപ്പോടെയാണ് ചിത്രം എക്സില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കപ്പലിന്റെ കണ്ട്രോള് റൂമിലെ മലിനജലത്തില്‍ ഇന്ത്യക്കാരായ ജീവനക്കാര്‍ നില്ക്കുന്നതായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുള്ളത്. കൂടാതെ, കപ്പല്‍ പാലത്തില്‍ ഇടിക്കാനൊരുങ്ങുമ്പോള്‍ മുണ്ട് താറുപാച്ചി നില്ക്കുന്ന ജീവനക്കാര്‍ പരിഭ്രമിക്കുന്നതായും കാണിച്ചിരിക്കുന്നു.
ഇന്ത്യക്കാരുടെ ഇംഗ്ളീഷ് സംസാരരീതിയെ പരിഹസിക്കുന്ന ശബ്ദരേഖയും വെബ് കാര്‍ട്ടൂണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് ജോ ബൈഡന്, മെര്ലിന് ഗവര്‍ണര്‍ വെസ്ററ് മൂര്‍ അടക്കമുള്ളവരും മാധ്യമങ്ങളും അപകടത്തില്‍പ്പെട്ട ചരക്കുകപ്പലിലെ ഇന്ത്യന്‍ ജീവനക്കാരുടെ അവസരോചിത ഇടപെടലിനെ കുറിച്ച് പ്രശംസിക്കുമ്പോഴാണ് അധിക്ഷേപ കാര്‍ട്ടൂണ്‍ പുറത്തുവന്നത്. ഇന്ത്യന്‍ ജീവനക്കാരുടെ ഇടപെടല്‍ അപകടത്തിന്റെ തീവ്രത കുറച്ചെന്നാണ് പ്രശംസിച്ച ഏവരും ചൂണ്ടിക്കാട്ടുന്നത്. അപകടത്തില്‍പ്പെട്ട കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്.
ഈ സാഹചര്യത്തില്‍, വംശീയ അധിക്ഷേപ കാര്‍ട്ടൂണിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഫോക്സ് ഫോര്‍ഡിന്റെ അധിക്ഷേപിക്കുന്ന ശൈലി അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഏവരും ചൂണ്ടിക്കാട്ടുന്നത്. കറുത്ത വര്‍ഗക്കാരെയും ജൂതരെയും വിദേശികളെയും അധിക്ഷേപിക്കുന്ന നിരവധി കാര്ട്ടൂണുകള് ഫോക്സ് ഫോര്‍ഡ് മുമ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments: