സോറ എന്ന പേരിലാണ് ഓപ്പണ്‍ എഐ വീഡിയോ നിര്‍മാണ പ്ളാറ്റ്ഫോം തയാറാക്കിയിരിക്കുന്നത്. ഓപ്പണ്‍ എ.ഐയുടെ വിഡിയോ ജനറേറ്റിങ് മോഡല്‍ ആണ് "സോറ'. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ സ്ക്രിപ്റ്റ് നല്‍കിയാല്‍ "സോറ' അത് മികച്ചൊരു വിഡിയോ ആക്കി മാറ്റും. വെറും അവതരണത്തിനപ്പുറം ഷോര്‍ട്ട് ഫിലിമുകളും ഫീച്ചര്‍ ഫിലിമുകളും വരെ തയാറാക്കാന്‍ സൗകര്യമുള്ള പ്ളാറ്റ്ഫോം ആയിരിക്കും സോറ.
ഇതിന്റെ മോഡല്‍ ഓപ്പണ്‍ എ.ഐ അവതരിപ്പിച്ചെങ്കിലും പൊതുജനങ്ങളുടെ ഉപയോഗത്തിനു നല്‍കിയിട്ടില്ല. വിഡിയോയുടെ ഒരു ചെറുമാതൃക കമ്പനി "എക്സി'ല്‍ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ നിര്‍മിക്കപ്പെടുന്ന വിഡിയോകള്‍ സൃഷ്ടിച്ചേക്കാവുന്ന സുരക്ഷസംബന്ധമായ പ്രശ്നങ്ങളില്‍ നിയമോപദേശം കൂടി ലഭിച്ചശേഷമേ സോറയുടെ ഫൈനല്‍ വേര്‍ഷന്‍ പുറത്തുവരുകയുള്ളൂ.
ചലച്ചിത്രമേഖലയിലും മറ്റുമുള്ള വിദഗ്ധരുമായും ഓപ്പണ്‍ എ.ഐ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ചാറ്റ് ജി.പി.ടിപോലെ ജനകീയമായൊരു മോഡല്‍ എന്ന നിലയിലായിരിക്കില്ല "സോറ' വിപണിയില്‍ അവതരിപ്പിക്കപ്പെടുക. ചലച്ചിത്ര~ഡോക്യുമെന്ററി നിര്‍മാണ മേഖലയില്‍ സഹായകമാകുന്ന സാങ്കേതിക വിദ്യ എന്നനിലയിലായിരിക്കും ഇത് അവതരിപ്പിക്കുക. അതുകൊണ്ടുതന്നെ, വിഡിയോ പ്രൊഡക്ഷന്‍ മേഖലയെ "സോറ' കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments: