Today: 25 Jul 2017 GMT   Tell Your Friend
Advertisements
ഐ.എം.എ അവാര്‍ഡ് നൈറ്റ് ഉദ്ഘാടനം ചെയ്തു
Photo #1 - America - Otta Nottathil - unia
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍െറ ഈ വര്‍ഷത്തെ അവാര്‍ഡ് നൈറ്റ് നവംബര്‍ 24 ന് വൈകുന്നേരം 6 മണിയ്ക്ക് വര്‍ണ്ണശബളമായ പരിപാടികളോടെ അരങ്ങേറി. ബല്‍വുഡ് സീറോമലബാര്‍ കത്തീഡ്രല്‍ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ പയസ് തോട്ടുകണ്ടം അധ്യക്ഷത വഹിച്ചു. യൂത്ത് ഫെസ് റ്റിവല്‍ ചെയര്‍മാന്‍ രാജു പാറയില്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയും കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഇരിഞ്ഞാലക്കുട എംഎല്‍. എ. യുമായ അഡ്വ.തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ് തു. ഐ.എം.എ ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഐ.എം.എയുടെ യുവജനോത്സവത്തില്‍ ഈ വര്‍ഷത്തെ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ട ഫിയോന മോഹന്‍, കലാപ്രതിഭ പോള്‍ എടാട്ട് എന്നിവര്‍ തങ്ങളുടെ ട്രോഫി തോമസ് ഉണ്ണിയാടനില്‍ നിന്നും സ്വീകരിച്ചു.

എം.എല്‍.എ എന്ന നിലയില്‍ കേരള സര്‍ക്കാരിന്റെ രണ്ടു അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കേരളത്തിനും ഭാരതത്തിനും അഭിമാനമായിത്തീര്‍ന്ന ഉണ്ണിയാടന് പ്രശംസാഫലകം നല്‍കി ഐ.എം.എ ചടങ്ങില്‍ ആദരിച്ചു. മറുപടി പ്രസംഗത്തില്‍ ഉണ്ണിയാടന്‍ ഐ.എം.എ യ് ക്ക് നന്ദി പറഞ്ഞു. പ്രവാസി മലയാളികളുടെ മാതൃസ്നേഹവും ഭാഷാസ്നേഹവും കലാസ്നേഹവും എടുത്തു പറയേണ്ട വസ്തുതകളാണന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ടുനിന്ന കലാപരിപാടികള്‍ അരങ്ങേറി. ഷാജന്‍ അനിത്തോട്ടം, സണ്ണി മേലേടം എന്നിവര്‍ എം.സി മാരായിരുന്നു. ജോസി കുരിശുങ്കല്‍, ജോസ് എളവന്ത്ര, സ് റ്റീഫന്‍ ചൊള്ളമ്പേല്‍, സാം ജോര്‍ജ്, ചന്ദ്രന്‍ പിള്ള, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോര്‍ജ് ചക്കാലതൊട്ടിയില്‍, കുര്യന്‍ ഇരുത്തിക്കര, മാത്യു കളത്തില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




- dated 30 Nov 2007


Comments:
Keywords: America - Otta Nottathil - unia America - Otta Nottathil - unia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us