Advertisements
|
ഉണ്ണിയാടന്‍ എം.എല്‍.എ. യ്ക്ക് സ്വീകരണം നല്‍കി
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ഇരിഞ്ഞാലക്കുട എം.എല്‍.എ.യും കേരള കോണ്‍ഗ്രസ് നേതാവുമായ അഡ്വ. തോമസ് ഉണ്ണിയാടന് ചിക്കാഗോയിലെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് സ്നേഹോഷ്മളമായ സ്വീകരണം നല്‍കി.
സജി പുതുക്കയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചിക്കാഗോയിലെ സാമൂഹ്യ, സാംസ്കാരിക, സംഘടനാ, മാധ്യമരംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. ഷാജി ഏടാട്ട്, പോള്‍ പറമ്പി, ജോയിച്ചന്‍ പുതുക്കുളം, പയസ് തോട്ടുകണ്ടത്തില്‍, സണ്ണി വള്ളിക്കളം, മാത്തുക്കുട്ടി ആലുംപറമ്പില്‍, പീറ്റര്‍ കുളങ്ങര, ബിജു കിഴക്കേക്കുറ്റ്, അനില്‍ ഇടുക്കുന്തറ, ജോസ് ഐക്കരപറമ്പില്‍, സുനില്‍ വെട്ടത്തുകണ്ടത്തില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, മാത്യു ഇടുക്കുന്തറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഉണ്ണിയാടന്റെ മറുപടി പ്രസംഗത്തില്‍ തന്റെ കഠിനാധ്വാനം കൊണ്ട് ഇരിഞ്ഞാലക്കുട നിയോജകമണ്ഡലത്തെ മാതൃകാപരമായ ഒരു നിയോജകമണ്ഡലമാക്കിത്തീര്‍ക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ക്ക് ജാതിമതരാഷ്ട്രീയ വ്യത്യാസം കൂടാതെ ജനങ്ങളില്‍ നിന്നും വിവിധ വകുപ്പ് അധികാരികളില്‍ നിന്നും പ്രത്യേകിച്ച് ഭരണാധികാരികളില്‍ നിന്നും നിര്‍ലോഭമായി ലഭിച്ച സഹായസഹകരണങ്ങളുടെ ആകെത്തുകയാണന്ന് വിശേഷിപ്പിച്ചു. മുഴുവന്‍ വീടുകള്‍ക്ക് വൈദ്യുതിയും കമ്പ്യൂട്ടര്‍ സാക്ഷരതയും നല്‍കിയതിന് അദ്ദേഹത്തെ കേരള സര്‍ക്കാര്‍ അവാര്‍ഡുകള്‍ നല്‍കി അദരിച്ചിരുന്നു. സ്നേഹവിരുന്നോടെ യോഗം സമാപിച്ചു.
|
|
- dated 25 Nov 2007
|
|
Comments:
Keywords: America - Otta Nottathil - unniyadan America - Otta Nottathil - unniyadan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|