അപകടത്തില്‍ കപ്പല്‍ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. നിരവധി പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചുവെങ്കിലും ആറുപേര്‍ മരണത്തിന് കീഴടങ്ങി.
നിയന്ത്രണം വിട്ട ഉടന്‍ തന്നെ കപ്പലില്‍നിന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് സിഗ്നല്‍ നല്‍കിയിരുന്നു. ഇതാണ് അപകടത്തിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിച്ചത്. മുന്നറിയിപ്പിനു പിന്നാലെ പാലത്തിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിക്കാനായിരുന്നു.
സിംഗപ്പുര്‍ പതാകയുള്ള ദാലി എന്ന സിനെര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ കപ്പലാണ് അപകടത്തില്‍പെട്ടത്. ബാള്‍ട്ടിമോറില്‍ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പല്‍. പാലത്തിന്റെ പ്രധാന തൂണില്‍ കപ്പല്‍ ഇടിച്ച് പാലത്തിന്റെ വലിയൊരു ഭാഗം ഒന്നാകെ തകര്‍ന്നുവീഴുകയായിരുന്നു.
അപകടത്തില്‍ കപ്പലിന് തീപിടിക്കുകയും ഡീസല്‍ നദിയില്‍ കലരുകയും ചെയ്തു. സംഭവസമയം പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. 2.6 കിലോമീറ്റര്‍ നീളമുള്ള വമ്പന്‍ പാലമാണ് മിനിറ്റുകള്‍കൊണ്ട് തകര്‍ന്നുവീണത്. 800 മീറ്ററോളം ഭാഗം തകര്‍ന്ന് തവിടുപൊടിയായി നദിയില്‍ പതിച്ചു.

Comments: