Today: 20 Apr 2024 GMT   Tell Your Friend
Advertisements
യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി സര്‍വേയില്‍ തെരഞ്ഞെടുക്കപ്പെട്ടത് ആര്?
Photo #1 - America - Otta Nottathil - worst_us_president
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഡോണള്‍ഡ് ട്രംപിന് സര്‍വേയില്‍ തിരിച്ചടി. പാര്‍ട്ടി സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ ട്രംപ് ബഹുദൂരം മുന്നില്‍ തന്നെയാണെങ്കിലും, യു.എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രസിഡന്റായാണ് സര്‍വേയില്‍ അദ്ദേഹം വിലയിരുത്തപ്പെടുന്നത്.

യു.എസിലെ ആഭ്യന്തര യുദ്ധം തടയുന്നതില്‍ പരാജയപ്പെട്ട പ്രസിഡന്റുമാര്‍ക്കും താഴെയാണ് ട്രംപിന്റെ സ്ഥാനം. നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ 14ാം സ്ഥാനത്താണ്. യു.എസിലെ ജനാധിപത്യ അട്ടിമറി തടഞ്ഞ പ്രസിഡന്റ് എന്നതാണ് ബൈഡന്റെ പ്രസക്തിയെന്നും ഗവേഷകര്‍ വിലയിരുത്തിയിട്ടുണ്ട്. നേരത്തെ യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അധികാരം കൈമാറുന്നതിന് ട്രംപ് വിസമ്മതിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ യു.എസിന്റെ ഭരണസിരാകേന്ദ്രത്തില്‍ ഉള്‍പ്പടെ കലാപസമാന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

പൊളിറ്റിക്കല്‍ സയന്റിസ്ററുമാരായ ജസ്ററിന്‍ വോഗന്‍, ബ്രാന്‍ഡണ്‍ റോട്ടിഗസ് എന്നിവരാണ് സര്‍വേ നടത്തിയത്. യു.എസ് രാഷ്ട്രീയം സംബന്ധിച്ച് ഗവേഷണം നടത്തുന്ന 154 പേര്‍ക്കിടയിലായിരുന്നു സര്‍വേ.

അമേരിക്കയില്‍ അടിമത്വം അവസാനിപ്പിച്ച എബ്രഹാം ലിങ്കണാണ് പട്ടികയില്‍ ഒന്നാമത്. ഫ്രാങ്ക്ലിന്‍ റൂസ്വെല്‍റ്റ് രണ്ടാമത്. യു.എസ് സാമ്പത്തിക മാന്ദ്യത്തേയും രണ്ടാം ലോകമഹായുദ്ധത്തേയും നേരിട്ടപ്പോള്‍ അദ്ദേഹമായിരുന്നു പ്രസിഡന്റ്. ആദ്യ പ്രസിഡന്റ് ജോര്‍ജ് വാഷിങ്ടണ്‍ മൂന്നാം സ്ഥാനത്താണ്. ടെഡി റൂസ്വെല്‍റ്റ്, തോമസ് ജെഫേഴ്സണ്‍, ഹാരി ട്രൂമാന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. യു.എസിലെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ് ബറാക് ഒബാമ ഏഴാമതെത്തി.
- dated 21 Feb 2024


Comments:
Keywords: America - Otta Nottathil - worst_us_president America - Otta Nottathil - worst_us_president,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
over_one_million_indian_wait_for_us_green_card
യുഎസ് ഗ്രീന്‍ കാര്‍ഡുകള്‍ക്കായി കാത്തിരിക്കുന്നത് ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
biden_Iftar_muslim_leaders
ബൈഡന്റെ ഇഫ്താര്‍ വിരുന്ന് മുസ്ളിം നേതാക്കള്‍ ബഹിഷ്കരിച്ചു
തുടര്‍ന്നു വായിക്കുക
tcs_us_complaint
ഇന്ത്യന്‍ ടെക് കമ്പനി വിവേചനം കാണിക്കുന്നതായി അമേരിക്കക്കാരുടെ പരാതി
തുടര്‍ന്നു വായിക്കുക
illegal_immigreants_boat_us
അനധികൃത കുടിയേറ്റ ശ്രമം: പസഫിക് തീരത്ത് എട്ട് ഏഷ്യക്കാര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
racist_ai_image
ഇന്ത്യാവിരുദ്ധ എഐ ഇമേജ്: വെബ് കോമിക്സ് വിവാദത്തില്‍
തുടര്‍ന്നു വായിക്കുക
us_bridge_ship_collission
യുഎസില്‍ കപ്പലിടിച്ച് പാലം തകര്‍ന്നു, ജീവനക്കാരെല്ലാം ഇന്ത്യക്കാര്‍
തുടര്‍ന്നു വായിക്കുക
google_ai_flood_warning
വെള്ളപ്പൊക്കം പ്രവചിക്കാന്‍ ഗൂഗിളിന്റെ എഐ മോഡല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us