Advertisements
|
ഒബാമയുടെ ഇന്ത്യാ സന്ദര്ശനം: അമേരിക്കന് മാധ്യമങ്ങള് അവഗണിച്ചു
പി.പി.ചെറിയാന്
ഇന്ത്യയുടെ അറുപത്തി ആറാമത് റിപ്പബ്ളിക് ദിനാഘോഷങ്ങളില് മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചു എത്തിച്ചേര്ന്ന അമേരിക്കന് പ്രസിഡന്റ് ബരാക്ക് ഒബാമയുടേയും പ്രഥമ വനിതാ മിഷേല് ഒബാമയുടേയും മൂന്ന് ദിവസം നീണ്ടു നിന്ന പര്യടനത്തിന്റെ ഒരോ നിമിഷവും ഇന്ത്യന് പത്ര~ദൃശ്യമാധ്യമങ്ങള് ആഘോഷമാക്കി മാറ്റിയപ്പോള് അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങള് ഈ ചരിത്ര സംഭവത്തെ തീര്ത്തും അവഗണിച്ചതും തണുത്ത പ്രതികരണം നില്കിയതും മാധ്യമ ലോകത്ത് ചര്ച്ചാ വിഷയമായതായി റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.
ലോകത്തിലെ സമ്പന്ന രാഷ്ട്രമായി അറിയപ്പെടുന്ന അമേരിക്കയുമായി ആരോഗ്യകരമായ ഒരു സുഹൃദ്ബന്ധം വളര്ത്തിയെടുക്കണമെന്ന ലക്ഷ്യം നേടിയെടുക്കുന്നതിന് ഇന്ത്യന് ഖജനാവില് നിന്നും കോടികളാണ് ഒബാമയുടെ സന്ദര്ശനം കൊഴുപ്പിക്കുന്നതിനും സുരക്ഷാ സന്നാഹങ്ങള് ഒരുക്കുന്നതിനും ചിലവഴിച്ചത്. വിമാനത്തില് നിന്നും ഇറങ്ങി വരുന്ന അമേരിക്കന് പ്രസിഡന്റിനെ സ്വീകരിക്കുവാന് നിലവിലുളള പ്രോട്ടോക്കോള് പോലും അവഗണിച്ചു വിമാനത്തിനു സമീപം നോക്കി നില്ക്കുന്ന ഇന്ത്യന് പ്രധാന മന്ത്രിയുടെ ചിത്രം ദൃശ്യമാധ്യമങ്ങളിലൂടെ ലോക ജനത വളരെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഇന്ത്യയുടെ ശാസ്ത്ര~ സാങ്കേതിക~ വ്യവസായ~ കാര്ഷിക മേഖലകളുടെ വളര്ച്ചയില് നിര്ണ്ണായക സ്വാധീനം ചെലുത്തുവാന് കഴിവുളള അമേരിക്കന് രാഷ്ട്ര തലവനെ സ്വീകരിക്കുവാന് പ്രോട്ടോക്കോള് ലംഘിച്ചതില് നരേന്ദ്ര മോദി പ്രശംസ അര്ഹിക്കുന്നു. വലിപ്പ ചെറുപ്പം കണക്കാക്കാതെ, ഇന്ത്യയില് സന്ദര്ശനത്തിനെത്തുന്ന എല്ലാ രാഷ്ട്രതലവന്മാര്ക്കും ഭാവിയില് ഇതേ സ്വീകരണം ഇന്ത്യന് പ്രധാന മന്ത്രി നരേന്ദ്രമോദി നല്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയുടെ ചേരിചേരാ നയത്തിന് ഉത്തമ മാതൃക കൂടിയാകുമത്.
ഇന്ത്യയിലെ ത്രിദിന പര്യടനം കഴിഞ്ഞു ഒബാമ മടങ്ങിയപ്പോള് സന്ദര്ശനം കൊണ്ട് അമേരിക്കനോ, ഇന്ത്യക്കാനോ നേട്ടമുണ്ടായതെന്ന് അറിയുവാന് ചില ദിവസങ്ങള് കൂടി കാത്തിരിക്കേണ്ടിവരും.
അമേരിക്കയിലെ പ്രധാന പ്രിന്റ് മീഡിയാ ന്യൂയോര്ക്ക് ടൈംസില് ഒബാമയുടെ ചരിത്ര പ്രധാനമായ ത്രിദിന സന്ദര്ശനത്തെക്കുറിച്ചുളള വാര്ത്തകള് നിറഞ്ഞു നില്ക്കുമെന്ന് പ്രതീക്ഷിച്ചവര്ക്കു തെറ്റുപറ്റി. ജനുവരി 25, 26, 27 തീയതികളില് ന്യുയോര്ക്ക് ടൈംസ്, ഐഎസ് ഐഎസ് നടത്തിയ ഭീക്ഷണിയെക്കുറിച്ചും, സൗദി അറേബ്യ രാജാവ് അബ്ദുളളയുടെ മരണത്തെക്കുറിച്ചും, അമേരിക്കയിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചുമുളള വാര്ത്തകളാണ് വളരെ പ്രാധാന്യം നല്കി പ്രസിദ്ധീകരിച്ചത്.
ഷിക്കാഗോയില് നിന്നും പ്രസിദ്ധീകരിക്കുന്ന ദിനപത്രമായ ഡി.എന്.എ ഇന്ഫര്മേഷനില് ഡോ. മുനീഷ് പ്രസിദ്ധീകരിച്ച ലേഖനത്തില് ഒബാമയുടെ സന്ദര്ശനത്തെ കുറിച്ചു ദേശീയ ദിന പത്രങ്ങള് തണുത്ത പ്രതികരണമാണ് നടത്തിയതെന്ന് ചൂണ്ടികാണിക്കുന്നു.
സി.എന്.എന് തുടങ്ങിയ പ്രമുഖ ടിവി ചാനലുകള് ഒബാമയുടെ സന്ദര്ശനത്തിന്റെ തത്സമയ പ്രക്ഷേപണം നടത്തേണ്ട സമയങ്ങളില് ൈ്രകം സീരിയലുകളാണ് പ്രദര്ശിപ്പിച്ചിരുന്നത്. അതോടൊപ്പം യമന് രാഷ്ട്രീയം, മിഡില് ഈസ്റ്റ് ൈ്രകസിസ്, ഭീകര വാദികളെ കുറിച്ചുളള റിപ്പോര്ട്ട്, സൗദി രാജാവിന്റെ മരണം തുടങ്ങിയവ ബ്രേക്കിങ് ന്യൂസായി കാണിക്കുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും അശുദ്ധമായ വായു ഒബാമ ശ്വസിക്കുന്നതായി ഫോക്സ് ടിവിയും ഇന്ത്യയുടെ സാനിറ്ററി സിസ്റ്റത്തെക്കുറിച്ചും കുരങ്ങന്മാരെ ഒഴിപ്പിക്കുന്നതിനെ കുറിച്ചുളള വാര്ത്തകള്ക്കാണ് അമേരിക്കയിലെ മറ്റു ചില ദൃശ്യമാധ്യമങ്ങള് അമിത പ്രാധാന്യം നല്കിയത്.
7500 മൈല് യാത്ര ചെയ്ത് ഒബാമയുടെ സന്ദര്ശനത്തോടനുബന്ധിച്ചു എത്തിച്ചേര്ന്ന ഏകദേശം 1600 അമേരിക്കന് പൗരന്മാര്(സുരക്ഷാ സന്നാഹം ഉള്പ്പെടെ) ഇന്ത്യയിലെത്തിയത് റിപ്പബ്ളിക്ക് ദിനപരേഡ് വീക്ഷിക്കുന്നതിനാണെന്നാണ് അമേരിക്കയിലെ പ്രമുഖ ദിനപത്രമായ വാഷിങ്ടണ് പോസ്റ്റ് റിപ്പോര്ട്ട് ചെയ്തത്.
മൂന്ന് ദിവസം ഒബാമ ഇന്ത്യയില് ചിലവഴിച്ചത് ഒരു വേള്ഡ് സമ്മിറ്റില് പങ്കെടുക്കുന്നതിനോ, പ്രധാന തീരുമാനങ്ങളില് ഒപ്പുവെക്കുന്നതിനോ അല്ലാ, മറിച്ചു ഇന്ത്യയുടെ ഏറ്റവും പോപ്പുലര് പ്രധാന മന്ത്രിയായ നരേന്ദ്ര മോദിയുമായി ഡിന്നറുകളിലും ചായ സല്ക്കാരങ്ങളിലും സരസ സംഭാഷണങ്ങളിലും പങ്കെടുക്കുന്നതിനായിരുന്നുവെന്നാണ് യുഎസിലെ മറ്റൊരു പ്രധാന ദിനപത്രമായ ലാസ് ഏഞ്ചല്സ് ടൈംസ് റിപ്പോര്ട്ട് ചെയ്തത്.
അമേരിക്കിയലെ ടൈം മാഗസിന്, വാള് സ്ട്രീറ്റ് ജേര്ണല് തുടങ്ങിയ പ്രസിദ്ധീകരണങ്ങളാണ് ഒബാമയെ പ്രകീര്ത്തിച്ചുകൊണ്ട് ചില ലേഖനങ്ങളെങ്കിലും പ്രസിദ്ധീകരിച്ചത്.
അമേരിക്കന് സന്ദര്ശനത്തിന് ഇന്ത്യന് പ്രധാനമന്ത്രി എത്തിയപ്പോള് ഇന്ത്യന് സമൂഹം പ്രകടപ്പിച്ച ആവേശമോ, പ്രതീക്ഷയോ, ഒബാമയുടെ ഇന്ത്യന് സന്ദര്ശനത്തില് അമേരിക്കയിലെ ഇന്ത്യന് കമ്മ്യൂണിറ്റി പ്രകടിപ്പിച്ചിട്ടില്ല എന്നതും വസ്തുതയാണ്.
അമേരിക്കന് പ്രസിഡന്റായി രണ്ടാമതും അധികാരങ്ങളിലേറിയ ഒബാമയുടെ ജനസമിതി കുറഞ്ഞു വരുന്നു എന്നുളളതും അമേരിക്കയിലെ ഇരു പ്രതിനിധി സഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടതുമാണ്. ഒബാമയുടെ സന്ദര്ശന പ്രാധാന്യം കുറിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര് വിലയിരുത്തുന്നു. ഒബാമ എടുക്കുന്ന തീരുമാനങ്ങള് പലതും റിപ്പബ്ളിക്കന് ഭൂരിപക്ഷമുളള യുഎസ് കോണ്ഗ്രസ് അട്ടിമറിക്കുന്നതാണ് സമീപ കാല സംഭവങ്ങള് തെളിയിക്കുന്നത്. നഷ്ടപ്പെട്ട ജന സമിതി വീണ്ടെടുക്കുന്നതിന് നടത്തിയ ചില തന്ത്രപരമായ നീക്കങ്ങളാണ് ഈ സന്ദര്ശനത്തിന്റെ രഹസ്യമെന്നും ഇവര് പറയുന്ന അമേരിക്കന് പ്രിന്റ്~ ദൃശ്യ മാധ്യമങ്ങള് എന്തു കൊണ്ടാണ് ഒബാമയുടെ സന്ദര്ശനത്തിന് വേണ്ടത്ര പ്രാധാന്യം നല്കാതിരുന്നതെന്ന് അടുത്ത നടക്കുന്ന മാധ്യമ സെമിനാറുകളില് ചര്ച്ചാ വിഷയമാകും.
|
|
- dated 29 Jan 2015
|
|
Comments:
Keywords: America - Samakaalikam - obama_indian_visit_us_media America - Samakaalikam - obama_indian_visit_us_media,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|