Today: 18 Aug 2022 GMT   Tell Your Friend
Advertisements
ആറ് വയസുകാരി പോക്കറ്റ് മണികൊണ്ട് വീട് വാങ്ങി
Photo #1 - Australia - Otta Nottathil - 261220212home
മെല്‍ബണ്‍: ആറാം വയസ്സില്‍ റൂബി മക്ളെല്ലന്‍ പോക്കറ്റ് മണി ഉപയോഗിച്ച് വാങ്ങിയത് അഞ്ച് കോടി രൂപ വിലവരുന്ന വീടും സ്ഥലവും. സഹോദരങ്ങളും തങ്ങളുടെ പോക്കറ്റുമണി ഇതിനായി റൂബിക്ക് നല്‍കി.

ഓസ്ട്രേലിയയിലെ തെക്കുകിഴക്കന്‍ മെല്‍ബണിലെ കൈ്ളഡിലാണ് റൂബിയും സഹോദരങ്ങളും വാങ്ങിയ ഭാഗികമായി നിര്‍മിച്ച വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത്. ഇവരുടെ അച്ഛന്‍ കാം മക്ളെല്ലന്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകനാണ്. അദ്ദേഹത്തിന്റെ സഹായത്തോടെയാണെങ്കിലും റൂബിയും സഹോദരങ്ങളും സ്വന്തമാക്കിയ ഈ നേട്ടം വീടെന്ന സ്വപ്നസാക്ഷാത്കാരത്തിനായി പലര്‍ക്കും പ്രചോദനമാകുമെന്നാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

പ്രോപ്പര്‍ട്ടി കമ്പനിയായ ഓപ്പണ്‍ കോര്‍പ്പറേഷന്റെ ഡയറക്ടറും സഹസ്ഥാപകനുമാണ് കാം. ഇതോടൊപ്പം വസ്തുവില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് നവംബറില്‍ ഇദ്ദേഹം 'മൈ ഫോര്‍ ഇയര്‍ ഓള്‍ഡ്, ദി പ്രോപ്പര്‍ട്ടി ഇന്‍വെസ്ററര്‍' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ ബെസ്ററ് സെല്ലറാണ് ഈ പുസ്തകം. ഇത് പാക്ക് ചെയ്യാന്‍ സഹായിച്ചും വീട്ടുജോലികളില്‍ സഹായിച്ചും കാര്‍ കഴുകിയുമൊക്കെയാണ് റൂബിയും സഹോദരങ്ങളായ ലൂസിയും ഗസും പോക്കറ്റുമണി സമ്പാദിച്ചത്. ഈ സമ്പാദ്യവും പിതാവില്‍ നിന്നുള്ള ചെറിയ സംഭാവനയും ഉപയോഗിച്ചാണ് അവര്‍ 6,71,000 ഡോളറിന് (ഏകദേശം അഞ്ചുകോടി രൂപ) വസ്തു വാങ്ങിയത്.

കൊറോണയ്ക്ക് ശേഷം മെല്‍ബണ്‍ ഏരിയയിലെ വീടുകളുടെ നിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. പക്ഷേ, ഇവയുടെ മൂല്യം ഭാവിയില്‍ ഉയരുമെന്ന് മുന്‍കൂട്ടി കണ്ടാണ് കാം മക്ളെല്ലന്‍ റൂബിക്കും സഹോദരങ്ങള്‍ക്കും ഇത്തരമൊരു ആശയം നടപ്പാക്കാന്‍ പ്രേരണ നല്‍കിയത്.

വസ്തു വാങ്ങാന്‍ കാം തന്റെ മൂന്ന് മക്കളെയും പ്രേരിപ്പിക്കുകയും പണം സമ്പാദിക്കേണ്ടതിന്റെ ഉത്തരവാദിത്തം കുട്ടികളെ ബോധ്യപ്പെടുത്താന്‍ പോക്കറ്റുമണി വര്‍ധിപ്പിക്കുക എന്ന ആശയം അവര്‍ക്ക് നല്‍കുകയുമായിരുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇവര്‍ വാങ്ങിയ വസ്തുവിന്റെ വില ഇരട്ടിയാകുമെന്നാണ് കാം പ്രവചിക്കുന്നത്. 2032ഓടെ ഭൂമി വിറ്റ് പണം പങ്കിടാനാണ് റൂബിയുടെയും സഹോദരങ്ങളുടെയും തീരുമാനം.
- dated 25 Dec 2021


Comments:
Keywords: Australia - Otta Nottathil - 261220212home Australia - Otta Nottathil - 261220212home,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us