ശനിയാഴ്ച സിഡ്നിയിലെ ഷോപ്പിങ് മാളില്‍നടന്ന കത്തിയാക്രമണത്തിനിടെയാണ് ഫ്രഞ്ച് പൗരനായ ഡാമിയന്‍ അക്രമിയെ തടയാന്‍ ശ്രമിച്ചത്. അക്രമിയായ ജോയല്‍ കൗച്ചി കത്തിയുമായി എസ്കലേറ്ററിലൂടെ മുന്നോട്ടുനീങ്ങിയപ്പോള്‍ കൈയില്‍ വലിയ മരക്കഷണവുമായി ഡാമിയന്‍ ഇയാളെ തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി യുവാവിന് പൗരത്വവും വാഗ്ദാനം ചെയ്തത്.

Comments: