മുപ്പതുകാരന്റെ മൃതദേഹം സിഡ്നിയിലെ ബീച്ചിലാണ് കണ്ടെത്തിയത്. യുവാവിനെ അഞ്ച് ദിവസം മുമ്പ് വീട്ടില്‍നിന്നും കാണാതായതായി പോലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മരണകാരണം വ്യക്തമല്ല.
ഒന്ന വര്‍ഷം മുമ്പ് വിവാഹിതനായ അരവിന്ദ് ഏതാനും വര്‍ഷങ്ങളായി സിഡ്നിയിലാണ് താമസം. അമ്മയും ഭാര്യയും അടുത്തിടെ ഓസ്ട്രേലിയയിലേക്ക് പോയിരുന്നു. അമ്മ തിരികെ ഇന്ത്യയിലേക്ക് വന്നു, ഭാര്യ അവിടെ തുടരുകയും ചെയ്തു. അമ്മ നാട്ടിലേക്ക് മടങ്ങിയതിന്റെ പിറ്റേന്നാണ് യുവാവിനെ കാണാതായത്. അടുത്ത ആഴ്ച ഭാര്യക്കൊപ്പം ഇന്ത്യയിലേക്ക് വരാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.

Comments: