Today: 25 Jan 2022 GMT   Tell Your Friend
Advertisements
കാലാവസ്ഥാ വ്യതിയാനം കാരണമുള്ള ആദ്യ രോഗം ക്യാനഡയില്‍ റിപ്പോര്‍ട്ട് ചെയ്തു
Photo #1 - Canada - Otta Nottathil - 101120213climate
ഒട്ടാവ: കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടായതെന്നു കരുതുന്ന ആദ്യ രോഗം ക്യാനഡയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തു. എഴുപത്താറുകാരിയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. രോഗകാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ഡോക്ടര്‍ വിധിയെഴുതുകയും ചെയ്തു.

ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുണ്ടായ കാട്ടുതീ കാരണമാണ് ഇവരുടെ ശ്വാസതടസ്സം വര്‍ധിച്ചതെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ ഔദ്യോഗികമായൊരു റിപ്പോര്‍ട്ടിങ് ലോകത്ത് ആദ്യമാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ പ്രയാസം നേരിടുന്നതുള്‍പ്പെടെ മറ്റ് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളും ഇവര്‍ നേരിടുന്നുണ്ട്.

രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ് ഇപ്പോള്‍ രോഗിക്ക് നല്‍കുന്നതെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ കൈല്‍ മെറിറ്റ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാന്‍ ഉചിതമായ നടപടികള്‍ അന്താരാഷ്ട്രസമൂഹം സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

കാനഡയിലും യു.എസിന്റെ വിവിധ ഭാഗങ്ങളിലും ഉഷ്ണതരംഗങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്നത്. കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രം ഈ വര്‍ഷം 232 പേര്‍ ഇതേത്തുടര്‍ന്ന് മരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അന്തരീക്ഷമര്‍ദം വര്‍ധിച്ചതാണ് ഉഷ്ണതരംഗങ്ങള്‍ക്കു കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
- dated 09 Nov 2021


Comments:
Keywords: Canada - Otta Nottathil - 101120213climate Canada - Otta Nottathil - 101120213climate,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23120223trudeau
മനുഷ്യക്കടത്ത് തടയാന്‍ നടപടിയെടുക്കും: ട്രൂഡോ Recent or Hot News
തുടര്‍ന്നു വായിക്കുക
യുഎസ്~കാനഡ അതിര്‍ത്തിയില്‍ കൈക്കുഞ്ഞ് ഉള്‍പ്പടെ നാല് ഇന്‍ഡ്യാക്കാര്‍ തണുപ്പില്‍ മരവിച്ചു മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22120224refugees
കനേഡിയന്‍ അതിര്‍ത്തിയില്‍ അഭയാര്‍ഥി കുടുംബം അതിശൈത്യത്തില്‍പ്പെട്ട് മരിച്ചു Recent or Hot News
ഇന്ത്യക്കാരെന്ന് സംശയം
തുടര്‍ന്നു വായിക്കുക
3120223disease
ക്യാനഡയില്‍ അജ്ഞാതരോഗം
തുടര്‍ന്നു വായിക്കുക
91220213airtag
ആപ്പിള്‍ എയര്‍ടാഗ് ഉപയോഗിച്ച് കാര്‍ മോഷണം
തുടര്‍ന്നു വായിക്കുക
512202110trudeau
മൂന്ന് ഇന്ത്യന്‍ വംശജര്‍ കൂടി ട്രൂഡോയുടെ ടീമില്‍
തുടര്‍ന്നു വായിക്കുക
281120211snake
അത് പാമ്പല്ല മറ്റൊരു കടല്‍ ജീവി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us