Today: 25 Jan 2022 GMT   Tell Your Friend
Advertisements
മലയാളവേദി അന്താരാഷ്ട്ര സമ്മേളനം കാനഡയില്‍
ഹാലിഫാക്സ്: മലയാള വേദി രാജ്യാന്തര സമ്മേളനം 2008 ജൂലൈ 3,4,5 തീയതികളില്‍ കാനഡയിലെ ഹാലിഫാക്സില്‍ നടക്കും. ഇന്ത്യയ്ക്ക് പുറമേ യൂറോപ്പ്, അമേരിക്ക, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുള്ള സാഹിത്യ,സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ആസ്വാദകരും മൂന്നു ദിനങ്ങളിലായി നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും.

ബഹുമുഖ പ്രതിഭയായ ഫാ.ജോണ്‍ പിച്ചാപ്പിള്ളിയെ സമ്മേളനത്തിന്റെ ചെയര്‍മാനായി തെരഞ്ഞെടുത്തു. കാല്‍നൂറ്റാണ്ടോളം നാട്ടിലും വിദേശത്തും സരിഗ സംഗീത ട്രൂപ്പുമായി സഞ്ചരിച്ച "ജോണിച്ചന്‍' എന്ന ഫാ. ജോണ്‍ പിച്ചാപ്പിള്ളി രണ്ടു ദശകത്തോളമായി ഹാലിഫാക്സിലെ ഹോളിട്രിനിറ്റി ദേവാലയ വികാരിയായി സേവനമനുഷ്ഠിക്കുന്നു. ഫാ.പിച്ചാപ്പിള്ളി രചിച്ച് പത്മഭൂഷണ്‍ ഡോ.കെ.ജെ. യേശുദാസ് പാടിയ "തിരുപാഥേയം' ൈ്രകസ്തവ ഭക്തിഗാന കാസറ്റ് കഴിഞ്ഞ വര്‍ഷത്തെ ഹിറ്റുകളില്‍
ഒന്നാണ്.

മലയാളവേദിയുടെ രാജ്യാന്തരസമ്മേളനത്തിലൂടെ അക്ഷരങ്ങളെയും മലയാളസംസ്കാരത്തെയും സ്നേഹിക്കുന്നവരുടെ സൗഹൃദവും സംവാദവുമാണ് വളര്‍ത്തുവാന്‍ ശ്രമിക്കുന്നതെന്നും കണ്‍വന്‍ഷന്‍ കമ്മിറ്റി രണ്ടാഴ്ചയ്ക്കുള്ളില്‍ നിലവില്‍ വരുമെന്ന് ഫാ.ജോണ്‍ പറഞ്ഞു. മാതൃത്വം പോലെ മനോജ്ഞമായ മലയാളത്വത്തിന്റെ ലോകസമ്മേളത്തിലേക്ക് ഓരോ മലയാളിയുടെയും സൗഹൃദം അദ്ദേഹം ക്ഷണിക്കുന്നു.

സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍, പ്രത്യേകിച്ചു വിസയും മറ്റു യാത്രാരേഖകളും ആവശ്യമുള്ളവര്‍ നേരത്തെ പേരുകള്‍ രജിസ്ററര്‍ ചെയ്യണം. ഫാ.ജോണ്‍ പിച്ചാപ്പിള്ളിയുമായി ബന്ധപ്പെടുക: ഷീവിശാമവേലം@ഴാമശഹ.രീാ

- dated 14 Nov 2007


Comments:
Keywords: Canada - Otta Nottathil - malayalavedhi Canada - Otta Nottathil - malayalavedhi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23120223trudeau
മനുഷ്യക്കടത്ത് തടയാന്‍ നടപടിയെടുക്കും: ട്രൂഡോ Recent or Hot News
തുടര്‍ന്നു വായിക്കുക
യുഎസ്~കാനഡ അതിര്‍ത്തിയില്‍ കൈക്കുഞ്ഞ് ഉള്‍പ്പടെ നാല് ഇന്‍ഡ്യാക്കാര്‍ തണുപ്പില്‍ മരവിച്ചു മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22120224refugees
കനേഡിയന്‍ അതിര്‍ത്തിയില്‍ അഭയാര്‍ഥി കുടുംബം അതിശൈത്യത്തില്‍പ്പെട്ട് മരിച്ചു Recent or Hot News
ഇന്ത്യക്കാരെന്ന് സംശയം
തുടര്‍ന്നു വായിക്കുക
3120223disease
ക്യാനഡയില്‍ അജ്ഞാതരോഗം
തുടര്‍ന്നു വായിക്കുക
91220213airtag
ആപ്പിള്‍ എയര്‍ടാഗ് ഉപയോഗിച്ച് കാര്‍ മോഷണം
തുടര്‍ന്നു വായിക്കുക
512202110trudeau
മൂന്ന് ഇന്ത്യന്‍ വംശജര്‍ കൂടി ട്രൂഡോയുടെ ടീമില്‍
തുടര്‍ന്നു വായിക്കുക
281120211snake
അത് പാമ്പല്ല മറ്റൊരു കടല്‍ ജീവി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us