Today: 24 May 2024 GMT   Tell Your Friend
Advertisements
മണിഹീസ്റ്റ് മോഡലലില്‍ ക്യാനഡയില്‍ കവര്‍ച്ച
Photo #1 - Canada - Otta Nottathil - moneyheist_model_robbery_canada
ബ്രാംടണ്‍: നെറ്റ്ഫ്ളിക്സിലെ സൂപ്പര്‍ ഹിറ്റ് വെബ് സീരീസായ മണി ഹീസ്ററിന്റെ മോഡലില്‍ കവര്‍ച്ച. ക്യാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ മോഷണത്തില്‍ ഉള്‍പ്പെട്ട ആറ് പേരെ പൊലീസ് അറസ്ററ് ചെയ്തതോടെയാണ് ഇവരുടെ അതിവിദഗ്ധമായ ആസൂത്രണത്തിന്റെ ചുരുളഴിയുന്നത്.

സംഘത്തില്‍പ്പെട്ടഫ അഞ്ച് പേര്‍ കാനഡയിലും ഒരാള്‍ യു.എസിലുമാണ് പിടിയിലായത്. സ്വര്‍ണവും പണവും അടങ്ങുന്ന 22 മില്യണ്‍ കനേഡിയന്‍ ഡോളര്‍ മൂല്യം വരുന്ന കാര്‍ഗോയാണ് സംഘം കവര്‍ന്നത്. രണ്ട് എയര്‍ കാനഡ ജീവനക്കാരും സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്.

വ്യാജ എയര്‍വേ ബില്ലുണ്ടാക്കി സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നും വന്ന 400 കിലോ ഗ്രാം സ്വര്‍ണവും 2.5 മില്യണ്‍ കനേഡിയന്‍ ഡോളര്‍ മൂല്യം വരുന്ന വിദേശ കറന്‍സിയുമാണ് സംഘം കവര്‍ന്നത്. ഒരു വര്‍ഷം മുമ്പായിരുന്നു സംഭവം. ടോറന്റോയിലെ പിയേഴ്സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് കാര്‍ഗോ ഇവര്‍ തന്ത്രപരമായി കൈക്കലാക്കിയത്.

കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി പിടിയിലാവാനുണ്ടെന്നും ഇവര്‍ക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചുവെന്നും കനേഡിയന്‍ പൊലീസ് അറിയിച്ചു. എയര്‍ കാനഡ വിമാനത്തില്‍ വന്ന സ്വര്‍ണം വിദഗ്ധമായി വിമാനത്തില്‍ നിന്നും മോഷ്ടിച്ച് കാര്‍ഗോ സൂക്ഷിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വ്യാജ രേഖകളുണ്ടാക്കി അത് വിമാനത്താവളത്തിനുള്ളില്‍ നിന്നും കൊണ്ടുപോകുകയും ചെയ്തു.
- dated 18 Apr 2024


Comments:
Keywords: Canada - Otta Nottathil - moneyheist_model_robbery_canada Canada - Otta Nottathil - moneyheist_model_robbery_canada,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
alice_munrow_passes_away
നോബേല്‍ സമ്മാനം നേടിയ എഴുത്തുകാരി ആലിസ് മണ്‍റോ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
canada_arrests_one_more_indian_in_nijjar_murder_case
നിജ്ജാര്‍ വധം: കാനഡയില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി അറസ്ററില്‍
തുടര്‍ന്നു വായിക്കുക
khalistan_nijjar_arrest
ഖാലിസ്ഥാന്‍ നേതാവിനെ വധിച്ച കേസില്‍ മൂന്ന് ഇന്ത്യക്കാരെ കാനഡ അറസ്ററ് ചെയ്തു
തുടര്‍ന്നു വായിക്കുക
canada_part_time_job_regulation
പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി: നിയന്ത്രണവുമായി കാനഡ
തുടര്‍ന്നു വായിക്കുക
കാനഡയുടെ ചരിത്രത്തിലെ വലിയ മോഷണം, 2 ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പടെ 7 പേര്‍ അറസ്ററില്‍
തുടര്‍ന്നു വായിക്കുക
elon_musk_aid_indian_canadian_doctor
കോവിഡ് വാക്സിനെ വിമര്‍ശിച്ച ഇന്തോ കനേഡിയന്‍ ഡോക്ടര്‍ക്ക് കേസ് നടത്താന്‍ മസ്കിന്റെ സാമ്പത്തിക സഹായം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us