Today: 11 Aug 2022 GMT   Tell Your Friend
Advertisements
മക്ഡോണള്‍ഡ്സ് റഷയിലെ കച്ചവടം പൂര്‍ണ്ണമായും നിര്‍ത്തുന്നു
Photo #1 - Europe - Finance - 17520221mcdonalds
മോസ്കോ: ആഗോള ഫാസ്ററ് ഫുഡ് രംഗത്തെ അതികായരായ മക്ഡോണള്‍ഡ്സ് റഷ്യയിലെ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കുന്നു. രാജ്യത്തെ 850 റസ്റററന്റുകളും വിറ്റൊഴിക്കാനാണ് തീരുമാനം. യുക്രെയ്നിലെ റഷ്യന്‍ ആക്രമണം തന്നെയാണ് കാരണം.

നിലവിലുള്ള 62000 തൊഴിലാളികള്‍ക്കും കരാര്‍ കഴിയും വരെ ശമ്പളം നല്‍കും. ഇവര്‍ക്കെല്ലാം ജോലി നല്‍കുന്ന പുതിയൊരു കമ്പനിക്ക് റസ്റേറാറന്‍റുകള്‍ വില്‍ക്കാനാണ് ശ്രമം.

ഒരു പ്രധാന വിപണിയില്‍ നിന്നും കമ്പനി പുറത്ത് കടക്കുന്നത് ഇതാദ്യമാണെന്നും യുക്രെയ്നിലെ ജനങ്ങളുടെ അവസ്ഥ കാണാതിരിക്കാനാവില്ലെന്നും മക്ഡൊണാള്‍സ് പ്രസിഡന്‍റും സി.ഒ.യുമായ ക്രിസ് കെംപിന്‍സ്കി പറഞ്ഞു.

ചില റസ്റേറാറന്റുകള്‍ അടച്ചു പൂട്ടുകയാണെന്നും എന്നാല്‍, തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങില്ലെന്നും മാര്‍ച്ച് മാസം അവസാനം കമ്പനി അറിയിച്ചിരുന്നു. അടച്ചിടലിലൂടെ ഓരോ മാസവും 55 മില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് ഉണ്ടായത്. റഷ്യയിലെ വിവിധ ഭാഗങ്ങളിലുള്ള കമാനങ്ങളും മറ്റ് ചിഹ്നങ്ങളും നീക്കം ചെയ്യാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു.

റഷ്യയിലെ ബിസിനസ് അവസാനിപ്പിക്കുന്നതിലൂടെ 1.2 മുതല്‍ 1.4 ബില്യണ്‍ ഡോളറിന്‍റെ ഇടിവ് കമ്പനിക്ക് ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്.

പ്രവചനാതീതമായ പ്രവര്‍ത്തന അന്തരീക്ഷം മാനുഷിക കാരണങ്ങളാല്‍ വിടുകയാണെന്ന് ഫാസ്ററ് ഫുഡ് ഭീമന്‍ കമ്പനി പറഞ്ഞു. അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്കിടയില്‍ റഷ്യന്‍ വിപണിയില്‍ നിന്ന് പുറത്തുകടക്കുന്ന നിരവധി പാശ്ചാത്യ കമ്പനികളുമായി ചേര്‍ന്ന്ാണ് മക്ഡൊണാള്‍ഡ് തിങ്കളാഴ്ച റഷ്യയിലെ നൂറുകണക്കിന് റെസ്റേറാറന്റുകള്‍ വില്‍ക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചത്. 30 വര്‍ഷത്തിലേറെ നീണ്ട പ്രവര്‍ത്തനത്തിന് ശേഷം റഷ്യയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെന്നേക്കുമായി തിരശ്ശീല വീഴുകയാണ്.
- dated 17 May 2022


Comments:
Keywords: Europe - Finance - 17520221mcdonalds Europe - Finance - 17520221mcdonalds,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us