Today: 09 Jul 2020 GMT   Tell Your Friend
Advertisements
വൈറസ് ഭീതിയില്‍ ആഗോള സമ്പദ് വ്യവസ്ഥ
Photo #1 - Europe - Finance - 28220207economy

ലണ്ടന്‍: കൊറോണവൈറസ് ഭീതി ആഗോള സമ്പദ് വ്യവസ്ഥയെ കാര്യമായി തന്നെ ബാധിച്ചു തുടങ്ങി. തുടര്‍ച്ചയായ ആറാം ദിവസവും യുഎസും യൂറോപ്പും അടക്കമുള്ള വിപണികളില്‍ ഓഹരി വിലത്തകര്‍ച്ച നേരിട്ടു.

സമീപകാലത്തെ ഉയര്‍ന്ന നിരക്കില്‍ നിന്ന് പത്തു ശതമാനത്തോളം താഴെയാണ് വ്യാഴാഴ്ച വൈകിട്ട് മിക്ക വിപണികളും ക്ളോസ് ചെയ്തത്. യുഎസില്‍ മൂന്നു പ്രധാന സൂചികകളും ഒറ്റ ദിവസം രണ്ടര ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ജപ്പാനിലെ നിക്കി രണ്ടു ശതമാനവും ഇടിഞ്ഞു.

ജര്‍മനിയിലെ വിതരണ ശൃംഖലയെ രോഗം കാരണമുള്ള നിയന്ത്രണങ്ങള്‍ ബാധിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അപകടത്തിലാക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇവിടെയും ഓഹരി വിപണി കടുത്ത തകര്‍ച്ച നേരിടുന്നു.

കയറ്റുമതിയെ ആശ്രയിച്ചു നിലനില്‍ക്കുന്ന ജര്‍മന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കയറ്റുമതി നിയന്ത്രണങ്ങളും ഡിമാന്‍ഡ് കുത്തനെ കുറയുന്നതും വന്‍ തിരിച്ചടിയാണ്.

യൂറോപ്പില്‍ രോഗബാധ ഏറ്റവും രൂക്ഷമായിട്ടുള്ള ഇറ്റലിയിലാകട്ടെ, ടൂറിസം മേഖല വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. പല നഗരങ്ങളിലും യാത്രാ വിലക്ക് നിലനില്‍ക്കുന്നു. യാത്രികര്‍ സ്വയം പിന്‍മാറുന്നതും വ്യാപകം. ഹോട്ടല്‍, ഫ്ളൈറ്റ് ബുക്കിങ്ങുകളെല്ലാം കൂട്ടമായി ക്യാന്‍സല്‍ ചെയ്യപ്പെടുകയാണ്.
- dated 27 Feb 2020


Comments:
Keywords: Europe - Finance - 28220207economy Europe - Finance - 28220207economy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
8720209spain
തകര്‍ച്ച മുന്നില്‍ കണ്ട് സ്പാനിഷ് സമ്പദ് വ്യവസ്ഥ Recent or Hot News
തുടര്‍ന്നു വായിക്കുക
8720207eu
സാമ്പത്തിക മാന്ദ്യം പ്രതീക്ഷിച്ചതിലും വലുതായിരിക്കുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
8720206denmark
യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയില്‍ രജത രേഖയായി ഡെന്‍മാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
7720207boeing
വിമാന നിര്‍മാതാക്കള്‍ക്കുള്ള സബ്സിഡി: ഇയു ~ യുഎസ് തര്‍ക്കം രൂക്ഷമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
4720201spain
പ്രതിസന്ധി നേരിടാന്‍ സ്പെയ്നില്‍ നികുതി വര്‍ധിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1720203swiss
കുടിയേറ്റം സ്വിസ് സമ്പദ് വ്യവസ്ഥയ്ക്കു ഗുണകരം
തുടര്‍ന്നു വായിക്കുക
30620207airbus
എയര്‍ബസ് ഉത്പാദനം 40% കുറയ്ക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us