Today: 17 Jun 2019 GMT   Tell Your Friend
Advertisements
അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന് നൂറ് വയസ്
Photo #1 - Europe - Otta Nottathil - 10620199ilo
ജനീവ: സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന് (ഐ.എല്‍.ഒ) 100 വയസ്സ് തികയുന്നു. രണ്ടാം ലോകയുദ്ധത്തെയും ഫാഷിസത്തെയും അതിജീവിച്ച പ്രസ്ഥാനമാണിത്.

സംഘടനക്ക് 1969 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. ഒന്നാം ലോകയുദ്ധത്തിനുശേഷം ലീഗ് ഓഫ് നാഷന്‍സിന്‍െറ കീഴില്‍ രൂപവത്കരിച്ച നിരവധി അന്താരാഷ്ട്ര സംഘടനകളില്‍ അതിജീവിച്ചത് ഐ.എല്‍.ഒ ആണ്. 1919ലാണ് സംഘടന രൂപവത്കരിച്ചത്.

ലീഗ് ഓഫ് നേഷന്‍സിന്‍െറ ഭാഗമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഈ സംഘടന 1946ല്‍ തൊഴില്‍പരമായ കാര്യങ്ങളില്‍ യു.എന്നിന്‍െറ വിദഗ്ധമണ്ഡലമായിത്തീര്‍ന്നു. എല്ലാ രാഷ്ട്രങ്ങളിലുമുള്ള തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സാമ്പത്തിക~സാമൂഹികനീതി കൈവരിക്കുന്നതിനും യോജിച്ചു പ്രവര്‍ത്തിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

1919ല്‍ ജര്‍മനിയും 1934ല്‍ അമേരിക്കയും റഷ്യയും സംഘടനയില്‍ അംഗങ്ങളായി. 1939ല്‍ റഷ്യ സംഘടനയില്‍നിന്ന് പിന്മാറിയെങ്കിലും 1954ല്‍ വീണ്ടും ചേര്‍ന്നു. 1977~80 കാലത്ത് യു.എസ് സംഘടനയില്‍ നിന്ന് വിട്ടുനിന്നു. ഈയാഴ്ച നടക്കുന്ന വാര്‍ഷിക കോണ്‍ഗ്രസില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദെവ് എന്നിവര്‍ പങ്കെടുക്കും.
- dated 09 Jun 2019


Comments:
Keywords: Europe - Otta Nottathil - 10620199ilo Europe - Otta Nottathil - 10620199ilo,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17620191luxomburg
ലക്സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യമാക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
keli_kalamela_2019_end
കേളി അന്താരാഷ്ട്ര കലാമേളയ്ക്ക് സ്വിറ്റ്സര്‍ലണ്ടില്‍ വര്‍ണ്ണാഭമായ സമാപ്തി Recent or Hot News
തുടര്‍ന്നു വായിക്കുക
16620195notredame
തീപിടിത്തത്തിനു ശേഷം ആദ്യമായി നോട്രഡാമില്‍ കുര്‍ബാന നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
16620196notredame
നോട്രഡാം പുനര്‍നിര്‍മാണം: വാഗ്ദാനം ചെയ്തവര്‍ പണം നല്‍കിയില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
15620198sweden
ഔദ്യോഗിക സൗകര്യങ്ങളില്ലാതെ സ്വീഡിഷ് മന്ത്രിമാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
oicc_italy_finance_help
ഒഐസിസി ഇറ്റലി സാമ്പത്തിക സഹായം നല്‍കി
തുടര്‍ന്നു വായിക്കുക
15620195pope
എണ്ണക്കമ്പനികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us