Today: 15 Jul 2020 GMT   Tell Your Friend
Advertisements
കുടിയേറ്റത്തിന്റെ കാരണങ്ങള്‍ തേടി സ്വിസ് സര്‍ക്കാര്‍
Photo #1 - Europe - Otta Nottathil - 131120193swiss

സൂറിച്ച്: ഇപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിക്കുന്നവരില്‍ നാലിലൊന്നും ഏതെങ്കിലും വിദേശ രാജ്യത്തു ജനിച്ചവര്‍. അവിടെ നിന്ന് അവര്‍ ഇങ്ങോട്ടു പോന്നതെന്തുകൊണ്ട്, അവിരിവിടെ സ്ഥിരതാമസമാക്കുമോ...? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണ് സ്വിസ് ആഭ്യന്തര വകുപ്പ് തയാറാക്കിയ പഠന റിപ്പോര്‍ട്ട്.

റീസണ്‍സ് ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് കണ്‍ടീഷന്‍സ് അപ്പോണ്‍ അറൈവല്‍: ഡിഫറന്‍സസ് ബൈ നാഷണാലിറ്റി ഗ്രൂപ്പ്സ് എന്നാണ് റിപ്പോര്‍ട്ടിനു നല്‍കിയിരിക്കുന്ന തലക്കെട്ട്. ഓരോ രാജ്യത്തു നിന്നുമുള്ള കുടിയേറ്റക്കാരുടെ താത്പര്യങ്ങളും കുടിയേറ്റത്തിനുള്ള കാരണങ്ങള്‍ വിശദമായി അപഗ്രഥിക്കുന്നതാണ് റിപ്പോര്‍ട്ട്.

നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡിലുള്ള കുടിയേറ്റക്കാരില്‍ 66 ശതമാനവും ഏതെങ്കിലും യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തു നിന്നു തന്നെയുള്ളവരാണ്. 16 ശതമാനം പേര്‍ യൂണിയനിലല്ലെങ്കിലും യൂറോപ്പില്‍ തന്നെയുള്ള ഏതെങ്കിലും രാജ്യത്തുനിന്ന്. ബാക്കി പതിനേഴു ശതമാനം പേര്‍ മാത്രമാണ് യൂറോപ്പിനു പുറത്തുനിന്നുള്ളവര്‍. 0.1 ശതമാനം മാത്രം ആളുകളെ രാജ്യമില്ലാത്തവരായും കണക്കാക്കുന്നു. ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്തവരാണിവര്‍. ഏകദേശം 1500 പേര്‍ മാത്രമാണ് ഇങ്ങനെയുള്ളത്.

ശക്തമായ സമ്പദ് വ്യവസ്ഥയുള്ളതും, തൊഴിലാളി ക്ഷാമം രൂക്ഷമായതുമായ രാജ്യം എന്നതാണ് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പലരെയും ആകര്‍ഷിക്കുന്ന കാരണങ്ങള്‍. ഇങ്ങോട്ടു വരാന്‍ 43 ശതമാനം പേരും ചൂണ്ടിക്കാട്ടുന്നത് കുടുംബപരമായ കാരണങ്ങളാണ്. 32 ശതമാനം പേര്‍ ഔദ്യോഗിക കാരണങ്ങള്‍ പറയുന്നു.

ഇപ്പോള്‍ രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളില്‍ 68 ശതമാനം പേരും ജോലി കിട്ടിയ ശേഷം മാത്രം ഇങ്ങോട്ടു വന്നവരാണെന്നും പഠനത്തില്‍ വ്യക്തമാകുന്നു.
- dated 12 Nov 2019


Comments:
Keywords: Europe - Otta Nottathil - 131120193swiss Europe - Otta Nottathil - 131120193swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15720203corona
കോവിഡിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിച്ചിരുന്നതിലും ഗുരുതരം Recent or Hot News
തുടര്‍ന്നു വായിക്കുക
15720205mask
അടഞ്ഞ സ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കാന്‍ ഫ്രാന്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
14720205vaccine
കോവിഡ് വാക്സിന്‍ പരീക്ഷണം വിജയമെന്ന് റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
14720201italy
ഇറ്റലിയിലെ ജനന നിരക്കില്‍ വീണ്ടും റെക്കോഡ് ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
14720203news
ആല്‍പ്സിലെ മഞ്ഞുരുകിയപ്പോള്‍ കിട്ടിയത് ഇന്ദിര ഗാന്ധിയെക്കുറിച്ചുള്ള പത്രത്തലക്കെട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
13720203_duda_president
പോളണ്ടില്‍ ഡുഡ അധികാരം നിലനിര്‍ത്തി
തുടര്‍ന്നു വായിക്കുക
13720202trukey
മ്യൂസിയത്തെ മോസ്കാക്കുന്നതിനെ ന്യായീകരിച്ച് ഉര്‍ദുഗാന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us