Today: 19 Jan 2021 GMT   Tell Your Friend
Advertisements
ഉയ്ഗുര്‍ മുസ്ളിംകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി മാര്‍പാപ്പ
Photo #1 - Europe - Otta Nottathil - 251120206pope
വത്തിക്കാന്‍: ചൈനയില്‍ ഉയ്ഗുര്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം. മനുഷ്യാവകാശ സംഘടനകള്‍ ഏറെ വര്‍ഷങ്ങളായി ഈ ആരോപണം ഉന്നയിച്ചു വരുന്നുണ്ടെങ്കിലും മാര്‍പാപ്പ ഇക്കാര്യത്തില്‍ തുറന്ന അഭിപ്രായം പറയുന്നത് ഇതാദ്യം.

ലെറ്റ് അസ് ഡ്രീം: ദ പാത് ടു എ ബെറ്റര്‍ ഫ്യൂച്ചര്‍ എന്ന പുസ്തകത്തിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. പലപ്പോഴും പീഡിപ്പിക്കപ്പെടുന്ന ജനതയെന്ന് ഞാന്‍ കരുതുന്നത് റോഹിംഗ്യകളെയും ഉയ്ഗുറുകളെയും യസീദികളെയുമാണ് എന്നാണ് മാര്‍പാപ്പ എഴുതിയത്. ഇസ്ലാമിക രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെക്കുറിച്ച് പറയുന്ന ഭാഗത്താണ് ഈ പരാമര്‍ശവും ഉളളത്.

മ്യാന്‍മാറില്‍നിന്ന് ഓടിപ്പോവേണ്ടിവന്ന റോഹിംഗ്യകളെക്കുറിച്ചും ഇറാഖില്‍ കൂട്ടക്കൊല ചെയ്യപ്പെട്ട യസീദികളെക്കുറിച്ചും മാര്‍പാപ്പ നേരത്തേ സംസാരിച്ചിട്ടുണ്ട്. ജീവചരിത്രകാരന്‍ ഓസ്ററന്‍ ഐവെറിഗുമായി ചേര്‍ന്നു തയ്യാറാക്കിയ 150 പേജുള്ള പുസ്തകത്തില്‍ യു.എസില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടതില്‍ നടന്ന പ്രതിഷേധത്തെ സ്വാഗതംചെയ്യുന്നുമുണ്ട്.

ചൈനയിലെ സിന്‍ജിയാങ്ങില്‍ പത്തുലക്ഷത്തിലേറെ ഉയ്ഗുറുകളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ചൈനയുമായി വിവാദ കരാര്‍ പുതുക്കാന്‍ ശ്രമിക്കുന്നതിനാലാണ് ഉയ്ഗുറുകളെക്കുറിച്ച് സംസാരിക്കാന്‍ വത്തിക്കാന്‍ വിമുഖത കാട്ടുന്നതെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. വിവാദകരാര്‍ സെപ്റ്റംബറില്‍ പുതുക്കി.
- dated 25 Nov 2020


Comments:
Keywords: Europe - Otta Nottathil - 251120206pope Europe - Otta Nottathil - 251120206pope,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1812021navalny
ജര്‍മനിയില്‍നിന്നു മടങ്ങിയ നവല്‍നിയെ റഷ്യയില്‍ അറസ്ററ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_side_effect_23_death_norway
വാക്സിന്‍ പാര്‍ശ്വഫലം ; നോര്‍വേയില്‍ 23 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
16120218italy
ഇറ്റലിയില്‍ കോവിഡ് നിയന്ത്രണത്തിന് പുതിയ നടപടികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
16120213vaccine
ഫൈസര്‍ ~ ബയോണ്‍ടെക് വാക്സിന്‍ സപൈ്ള വെട്ടിച്ചുരുക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16120211toll
കോവിഡ്: ആഗോള മരണ സംഖ്യ ഇരുപതു ലക്ഷം കടന്നു Recent or Hot News
ശാസ്ത്രം മുന്നേറി പക്ഷ, ഐക്യദാര്‍ഢ്യം പരാജയപ്പെട്ടു: ഗുട്ടിറെസ് തുടര്‍ന്നു വായിക്കുക
16120217swiss
കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഹിതപരിശോധന
തുടര്‍ന്നു വായിക്കുക
emily_losen_101_spain_vaccination
പകര്‍ച്ചവ്യാധികളെ അതിജീവിച്ച 101 കാരി വാക്സിന്‍ സ്വീകരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us