Today: 09 Aug 2022 GMT   Tell Your Friend
Advertisements
നൂപുര്‍ ശര്‍മയുടെ പ്രവാചക നിന്ദയെ പിന്തുണച്ച് ഡച്ച് എംപി
Photo #1 - Europe - Otta Nottathil - 2720225nupur
ആംസ്ററര്‍ഡാം: ഇന്ത്യയിലെ തീവ്ര വലതുപക്ഷ നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് ഡച്ച് എം.പി ഗീര്‍ട്ട് വൈല്‍ഡേഴ്സ്. നെതര്‍ലാന്‍ഡിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവാണ് വൈല്‍ഡേഴ്സ്.

നൂപൂര്‍ ശര്‍മ്മ ഒരിക്കലും മാപ്പ് പറയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലില്ലാത്ത നാവുകൊണ്ട് നൂപുര്‍ ശര്‍മ രാജ്യത്താകമാനം തീപടര്‍ത്തിയെന്ന് ഇന്ത്യന്‍ സുപ്രീം കോടതിയുടെ പരാമര്‍ശം വന്നതിനു പിന്നാലെയാണ് ഡച്ച് എംപിയുടെ പ്രതികരണം. വിവാദ പ്രസ്താവന നടത്തിയ അന്നു തന്നെ നൂപുര്‍ രാജ്യത്തോടു മാപ്പു പറയണമായിരുന്നു എന്നും കോടതി നിരീക്ഷിച്ചിരുന്നു.

തന്റെ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചാണ് നൂപുര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, നിങ്ങള്‍ക്കാണോ ഭീഷണി, അതോ നിങ്ങള്‍ മറ്റുള്ളവര്‍ക്കാണോ ഭീഷണി എന്നായിരുന്നു കോടതിയുടെ ചോദ്യം. വിവാദ പ്രസ്താവനയെത്തുടര്‍ന്ന് തനിക്കെതിരേ രാജ്യത്തെ വിവിധ കോടതികളില്‍ പരിഗണനയിലിരിക്കുന്ന കേസുകള്‍ ഒരുമിച്ചാക്കണമെന്ന അവരുടെ ആവശ്യം സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു.

നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പൂരില്‍ ഒരാളെ കഴുത്തറുത്തു കൊന്ന സംഭവവും ഉണ്ടായിരുന്നു. ഈ കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം നൂപുര്‍ ശര്‍മയ്ക്കല്ലെന്നും ഗീര്‍ട്ട് വൈല്‍ഡേഴ്സ് ട്വീറ്റ് ചെയ്തു. തീവ്ര അസഹിഷ്ണുതയുള്ള ജിഹാദി മുസ് ലിംകളാണ് ഉത്തരവാദികള്‍. നൂപുര്‍ ശര്‍മ്മ ഹീറോയാണെന്നും ഗീര്‍ട്ട് വിശേഷിപ്പിച്ചു. മുഹമ്മദ് നബിക്കെതിരെ നൂപുര്‍ ശര്‍മ നടത്തിയ ആക്ഷേപത്തെ ഗീര്‍ട്ട് വൈല്‍ഡേഴ്സ് പിന്തുണയ്ക്കുകയും ചെയ്തു.

അതേസമയം, ബിജെപി ദേശീയ വക്താവായിരുന്ന നൂപുര്‍ ശര്‍മയെ പാര്‍ട്ടി തല്‍സ്ഥാനത്തു നിന്നു പുറത്താക്കിയിരുന്നു.
- dated 02 Jul 2022


Comments:
Keywords: Europe - Otta Nottathil - 2720225nupur Europe - Otta Nottathil - 2720225nupur,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ponnonam_lukan_club_sept_24
അയര്‍ലണ്ടിലെ ലൂക്കന്‍ പൊന്നോണം സെപ്റ്റംബര്‍ 24 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
9820221sweden
അതീവ ഉദാരമായി സ്വീഡിഷ് ജോബ് സീക്കര്‍ വിസ; ആര്‍ക്കും അപേക്ഷിക്കാം Recent or Hot News
തുടര്‍ന്നു വായിക്കുക
9820222ukraine
യുക്രെയ്ന്‍ ആണവ നിലയത്തിനു നേരേ വീണ്ടും ആക്രമണം Recent or Hot News
തുടര്‍ന്നു വായിക്കുക
holy_mass_knock_aug_9
ബലിയര്‍പ്പണത്തിന് ഇനി ദിവസങ്ങള്‍ മാത്രം പ്രാര്‍ഥനയില്‍ ഒരുങ്ങി അയര്‍ലണ്ടിലെ മലങ്കര ഓര്‍ത്തഡോക്സ് സഭാ സമൂഹം Recent or Hot News
തുടര്‍ന്നു വായിക്കുക
6820227power
യൂറോപ്പിനെ ഇരുട്ടിലാക്കി ഇന്ധന ക്ഷാമം Recent or Hot News
തുടര്‍ന്നു വായിക്കുക
6820226china
യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്
തുടര്‍ന്നു വായിക്കുക
6820221ukraine
യുക്രെയ്നില്‍ നിന്ന് വീണ്ടും ചരക്ക് കപ്പലുകള്‍ പുറപ്പെട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us