Today: 28 May 2022 GMT   Tell Your Friend
Advertisements
മാര്‍ക്കേസിന്റെ ഇന്ദിരയെ കണ്ടെത്തിയത് ആറു വര്‍ഷത്തെ അന്വേഷണത്തില്‍
Photo #1 - Europe - Otta Nottathil - 28120224marques
മാഡ്രിഡ്: വിഖ്യാതനായ കൊളംബിയന്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ രഹസ്യപുത്രിയെ കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗുസ്താവോ ടാറ്റിസ് ഗുവേര നടത്തിയത് ആറുവര്‍ഷത്തെ അന്വേഷണം. മാര്‍ക്കേസിന്റെ ജീവചരിത്രകാരന്‍ ദസോ സാല്‍വിദാര്‍, നിരൂപകന്‍ ജെറാള്‍ഡ് മാര്‍ട്ടിന്‍ എന്നിവരും കൂട്ടിനുണ്ടായിരുന്നു.

ഡോക്യുമെന്ററി നിര്‍മാതാവായ ഇന്ദിര കേറ്റോയാണ് മാര്‍ക്കേസിന്റെ മകളെന്ന് സ്ഥിരീകരിച്ചതിനെക്കുറിച്ചും അവര്‍ക്കെങ്ങനെ ആ പേരുകിട്ടി എന്നതിനെക്കുറിച്ചുമുള്ള വിവരങ്ങളാണ് സ്പാനിഷ് മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവരുന്നത്.

2014~ല്‍ മാര്‍ക്കേസിന്റെ മരണസമയത്താണ് അദ്ദേഹത്തിന് രഹസ്യബന്ധത്തില്‍ ഒരു മകളുണ്ട് എന്ന അഭ്യൂഹം ശക്തമായത്. ആ അഭ്യൂഹത്തിന്റെ ചുവടുപിടിച്ച് ഗുവേര സ്പെയിനിലെ മഡ്രിഡില്‍ കഴിയുന്ന ദസോയുടെ അടുത്തെത്തി. തെളിവുതേടട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലണ്ടനിലുള്ള ജെറാള്‍ഡ് മാര്‍ട്ടിനാകട്ടെ 30 വര്‍ഷമായി ഇങ്ങനെയൊരു കാര്യം സംശയിക്കുന്നുണ്ടായിരുന്നു. 10 വര്‍ഷംമുമ്പ് അതിന്റെ സത്യാവസ്ഥയും അദ്ദേഹം മനസ്സിലാക്കിയിരുന്നു. എന്നാല്‍, ഒന്നും പുറത്തുപറഞ്ഞില്ല.

ദസോയുടെ അന്വേഷണം മാര്‍ക്കേസിന്റെ സുഹൃത്ത് ഗ്വിലെര്‍മോ ആങ്കുലോയിലാണെത്തിയത്. 94 വയസ്സുള്ള ആങ്കുലോ, മാര്‍ക്കേസിനെ കാണാനെത്തുമായിരുന്ന മെലിഞ്ഞ എഴുത്തുകാരിയെക്കുറിച്ച് പറഞ്ഞു. അവരുടെ പേര് സൂസന കേറ്റോയെന്നാണെന്നും കുടുംബം കൊളംബിയയിലെ കാര്‍ത്തജിന ഡി ഇന്ത്യാസിലാണെന്നും പറഞ്ഞു. ഇതറിഞ്ഞപ്പോഴേ ഒരു വലിയ നിഗൂഢതയുടെ മറനീങ്ങിയെന്ന് ഗുവേര ഉറപ്പിച്ചു.

കാര്‍ത്തജിന ഡി ഇന്ത്യാസിലെ ബന്ധുക്കളോട് ഇന്ദിരയെക്കുറിച്ച് ഗുവേരെ ചോദിച്ചെങ്കിലും ആദ്യം മൗനമായിരുന്നു മറുപടി. ഇന്ദിരയുടെ പിതൃത്വം പരസ്യപ്പെടുത്തുന്നത് 57 വര്‍ഷം മാര്‍ക്കേസുമൊത്ത് ദാമ്പത്യ ജീവിതം നയിച്ച ഭാര്യ മെഴ്സിഡിസ് ബാര്‍ച്ചയെ അപമാനിക്കലാകുമെന്ന് അവര്‍ കരുതി. ഇന്ദിരയെക്കുറിച്ച് മേഴ്സിഡിസിന് അറിയാമായിരുന്നു. എന്നാല്‍, മാര്‍ക്കേസ് കുടുംബം ഇന്ദിരയോടുകാട്ടിയ അനുഭാവം അവര്‍ക്ക് വൈകാരിക ബുദ്ധിമുട്ടുണ്ടാക്കി. അതിനാല്‍, ഇന്ദിര എഴുത്തുകാരന്റെയും കുടുംബത്തിന്റെയും രഹസ്യമായിത്തുടര്‍ന്നു.

2020~ല്‍ മേഴ്സിഡിസ് അന്തരിച്ചശേഷം കേറ്റോ കുടുംബം ഇന്ദിര ആരെന്ന് ഗുവേരയോടു തുറന്നുപറഞ്ഞു. ഇതോടെ മാര്‍ക്കേസ്, കേറ്റോ കുടുംബങ്ങളോടുള്ള ആദരവുചോരാതെ ആ രഹസ്യം പരസ്യമാക്കാന്‍ ദസോ ഗുവേരയോടു നിര്‍ദേശിച്ചു. 1948 മേയ് 21~ന് മാര്‍ക്കേസ് പത്രപ്രവര്‍ത്തനം തുടങ്ങിയ "എല്‍ യൂണിവേഴ്സല്‍ ഡി കാര്‍ത്തജിന'യിലൂടെ ഇക്കാര്യം വെളിപ്പെടുത്താന്‍ നിര്‍ദേശിച്ചതും അദ്ദേഹമാണ്.

അച്ഛനാരെന്ന രഹസ്യം ഇക്കാലമത്രയും ഇന്ദിരയും സൂക്ഷിച്ചു. എന്നാല്‍, മാര്‍ക്കേസിന്റെ മക്കളായ റോഡ്രിഗോയും ഗോണ്‍സാലോയും വര്‍ഷങ്ങളായി സഹോദരിയുമായി നല്ലബന്ധത്തിലാണെന്ന് ഗുവേര പറയുന്നു.

ക്യൂബയിലെ സാന്‍ അന്റോണിയോയിലുള്ള ഇന്റര്‍നാഷണല്‍ ഫിലിം ആന്‍ഡ് ടി.വി. സ്കൂളിലെ തിരക്കഥാരചനാ ശില്പശാലയിലൂടെയാണ് മാര്‍ക്കേസും സൂസന കേറ്റോയും പരിചയപ്പെട്ടത്. അവരൊരുമിച്ച് രണ്ടു സിനിമകള്‍ക്കു തിരക്കഥയെഴുതി. മെക്സിക്കോയിലെ കാംബിയോ മാസികയ്ക്കുവേണ്ടി മാര്‍ക്കേസിന്റെ അഭിമുഖമെടുത്തു. ഇന്നവര്‍ക്ക് 61 വയസ്സ്.

1990~കളുടെ ആദ്യമാണ് മാര്‍ക്കേസിനും സൂസനയ്ക്കും മകള്‍ പിറന്നത്. "ഇന്ദിര'യെന്ന് മാര്‍ക്കേസ് അവളെ വിളിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയോടുള്ള ബഹുമാനമാണ് ഇതിനുകാരണമെന്ന് ഗുവേര പറയുന്നു. 1982 ഒക്ടോബറില്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടിയപ്പോള്‍ മാര്‍ക്കേസിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച ആദ്യ രാഷ്ട്രനേതാവ് ഇന്ദിരയായിരുന്നു. 1983~ല്‍ മാര്‍ക്കേസ് ഇന്ദിരയെ നേരില്‍ കാണുകയും ചെയ്തിരുന്നു.
- dated 28 Jan 2022


Comments:
Keywords: Europe - Otta Nottathil - 28120224marques Europe - Otta Nottathil - 28120224marques,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28520221law
ലൈംഗിക ബന്ധത്തിന് രണ്ടു പേരുടെയും സമ്മതം വേണം: സ്പെയ്നില്‍ നിയമ പരിഷ്കരണം Recent or Hot News
തുടര്‍ന്നു വായിക്കുക
റോമിലെ ഡോ മേരി ഷൈനിയ്ക്ക് കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചേഴ്സ് അവാര്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
new_committee_malankara_europe_2022
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന് പുതിയ ഭരണസമിതി Recent or Hot News
തുടര്‍ന്നു വായിക്കുക
26520226ukraine
പാശ്ചാത്യ രാജ്യങ്ങളെ കുറ്റപ്പെടുത്തി യുക്രെയ്ന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
26520224health
ഇന്ത്യന്‍ ആരോഗ്യമേഖലയ്ക്ക് ക്യൂബയുടെ പ്രശംസ Recent or Hot News
തുടര്‍ന്നു വായിക്കുക
26520223pope
വെടിവയ്പ്പ് ദുരന്തങ്ങള്‍ ഒഴിവാക്കണം: മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
refugees_10_millions_un
പലായനം ചെയ്തവരുടെ എണ്ണം 100 കോടി കവിഞ്ഞു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us